ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം അംഗമായ മിന്നുമണിക്ക് പിന്നാലെ കേരളത്തിന് അഭിമാനമായി ക്രിക്കറ്റ് ലോകത്തേക്ക് മൂന്ന് മലയാളി താരങ്ങളും
ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം അംഗമായ മിന്നുമണിക്ക് പിന്നാലെ കേരളത്തിന് അഭിമാനമായി ക്രിക്കറ്റ് ലോകത്തേക്ക് മൂന്ന് മലയാളി താരങ്ങളും. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള സഹോദരങ്ങളായ റിതിക, റിനിത, റിഷിത എന്നിവരാണ് യു.എ.ഇ ദേശീയ ടീമില്‍ മിന്നും താരങ്ങളായി മാറുന്നത്.
ഈ മാസം 19ന് ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ഏഷ്യന്‍ കപ്പ് വനിത ചാമ്പ്യന്‍ഷിപ്പിനുള്ള യു.എ.ഇ ദേശീയ ടീമില്‍ ഇടംനേടിയിരിക്കുകയാണ് ഈ മൂവര്‍ സഹോദരങ്ങള്‍. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി പരിശീലനത്തിലാണിവര്‍.
മുന്‍ കേരള ജൂനിയര്‍ താരവും വയനാട് ജില്ല മുന്‍ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന ബത്തേരി സ്വദേശി രജിത്തിന്റെയും പട്ടാമ്പി സ്വദേശിനി രഞ്ജിനിയുടെയും മക്കളാണിവര്‍.
ഷാര്‍ജയില്‍ താമസമാക്കിയ മൂന്നുപേരും മികച്ച ബാഡ്മിന്റണ്‍ താരങ്ങള്‍ കൂടിയാണ്. കോവിഡ് കാലത്താണ് ബാഡ്മിന്റണ്‍ വിട്ട് ക്രിക്കറ്റ് ലോകത്തേക്ക് മൂന്നുപേരും ചുവടുമാറ്റിയത്.
മൂത്ത മകള്‍ റിതികയാണ് യു.എ.ഇ സീനിയര്‍ ടീമില്‍ ആദ്യം ഇടംനേടിയത്. പിന്നാലെയാണ് റിനിതയും റിഷിതയും ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
"
https://www.facebook.com/Malayalivartha