പാരാ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പതാകയേന്താനൊരുങ്ങി ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും ടേബിള്‍ ടെന്നീസ് താരം ശരത് കമലും
പാരാ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പതാകയേന്താനൊരുങ്ങി ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും ടേബിള്‍ ടെന്നീസ് താരം ശരത് കമലും.
ടോക്യോ ഒളിംപിക്സില്‍ ഷൂട്ടിങില്‍ വെങ്കലം നേടിയ ഗഗന്‍ നാരാംഗാണ് ഇന്ത്യന്‍ സംഘത്തിന്റെ നായകന്‍ (ഷെഫ് ഡെ മിഷന്‍). ഇതിഹാസ ബോക്സര്‍ മേരി കോമിനു പകരമാണ് നരംഗ് എത്തുക.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ് ടീം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കി. ഇന്ത്യക്കായി രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടിയ താരമാണ് സിന്ധു. മേരി കോമിനു പകരം വൈസ് ക്യാപ്റ്റനായിരുന്നു നാരാംഗ് നായകനാകുന്നത് സ്വാഭാവിക തീരുമാനമാണെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് മേരി കോം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പിന്‍മാറിയത്. വ്യക്തിപരമായ കാരണങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍മാറ്റം.
നേരത്തെ ഇന്ത്യയുടെ അത്ലറ്റിക്സ് സംഘത്തെ തിരഞ്ഞെടുത്തിരുന്നു. ടോക്യോ ഒളിംപിക്സില്‍ പുതു ചരിത്രമെഴുതി സ്വര്‍ണം സ്വന്തമാക്കിയ ജാവലിന്‍ സെന്‍സേഷന്‍ നീരജ് ചോപ്രയാണ് ടീം ക്യാപ്റ്റന്‍. മലയാളി പുരുഷ താരങ്ങളടക്കം 28 അംഗ അതില്റ്റിക്സ് സംഘമാണ് ഇന്ത്യക്കായി പാരിസില്‍ മാറ്റുരയ്ക്കാന്‍ തയ്യാറാവുന്നത്.
"
https://www.facebook.com/Malayalivartha