ഒളിമ്പിക്സ് ദീപം തെളിയുന്നതിനു മുമ്പേ പുരുഷ ഫുട്ബോള്‍, റഗ്ബി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം... ലോകകപ്പും കോപയും നേടിയ അര്‍ജന്റീന ഇന്ന് മൊറോക്കോയെ നേരിടും... നാളെ തുടങ്ങുന്ന അമ്പെയ്ത്തില്‍ ഇന്ത്യ അരങ്ങേറും
ഒളിമ്പിക്സ് ദീപം തെളിയുന്നതിനു മുമ്പേ പുരുഷ ഫുട്ബോള്‍, റഗ്ബി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. നാളെ തുടങ്ങുന്ന അമ്പെയ്ത്തില്‍ ഇന്ത്യ അരങ്ങേറും.
ലോകം കാത്തിരിക്കുന്ന ഉദ്ഘാനച്ചടങ്ങുകള്‍ വെള്ളിയാഴ്ചയാണ്. ഫ്രഞ്ച് പ്രൗഢിയും സാംസ്‌കാരിക തനിമയും വിളംബരം ചെയ്യുന്ന കലാവിരുന്നിന് പാരിസ് സാക്ഷിയാകും. യൂറോ, കോപ എന്നീ വന്‍കര ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്കുശേഷമാണ് ടീമുകള്‍ എത്തുന്നത്.
ലോകകപ്പും കോപയും നേടിയ അര്‍ജന്റീന ഇന്ന് മൊറോക്കോയെ നേരിടും. സെന്റ് ഇറ്റിനിയിലെ ജെഫ്രി-ഗുയിചാര്‍ഡ് സ്റ്റേഡിയത്തില്‍ വൈകുന്നേരം ആറരയ്ക്കാണ് കളി. ഖത്തര്‍ ലോകകപ്പില്‍ വമ്പന്‍മാരെ ഞെട്ടിച്ച ടീമാണ് മൊറോക്കോ. സെമി ഫൈനല്‍ വരെ മുന്നേറി. യൂറോ ചാമ്പ്യന്‍മാരായ സ്പെയ്നിന് കന്നിക്കാരായ ഉസ്ബെകിസ്ഥാനാണ് എതിരാളിയായിട്ടുള്ളത്. നിലവിലെ വെള്ളി മെഡല്‍ ജേതാക്കളാണ് സ്പെയ്ന്‍. ആതിഥേയരായ ഫ്രാന്‍സ് ആദ്യകളിയില്‍ അമേരിക്കയുമായി ഏറ്റുമുട്ടുന്നതാണ്. ഫ്രാന്‍സിലെ ഏഴ് വേദികളിലാണ് പുരുഷ-വനിതാ മത്സരങ്ങള്‍ നടക്കുക.
പുരുഷ വിഭാഗത്തില്‍ 16 ടീമുകളാണ്. അണ്ടര്‍ 23 കളിക്കാരാണ് അണിനിരക്കുക. ഒരു ടീമില്‍ മൂന്നു മുതിര്‍ന്ന കളിക്കാരെ ഉള്‍പ്പെടുത്താം. നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലിന് യോഗ്യത നേടാനായില്ല. നാലുവീതം ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് കടക്കും. ഫൈനല്‍ ആഗസ്ത് ഒമ്പതിനാണ് .
"
https://www.facebook.com/Malayalivartha