കോവിഡ് കാലത്ത് നിര്‍ത്തിവെച്ച ഫ്രീ സ്‌റ്റൈല്‍ മത്സരങ്ങള്‍ ഇത്തവണ പുനരാംരഭിക്കും....
കോവിഡ് കാലത്ത് നിര്‍ത്തിവെച്ച ഫ്രീ സ്‌റ്റൈല്‍ മത്സരങ്ങള്‍ ഇത്തവണ പുനരാംരഭിക്കും. വ്യാഴാഴ്ച ചക്കിട്ടപ്പാറയിലെ ഫ്രീസ്‌റ്റൈല്‍ മത്സരങ്ങള്‍ രാവിലെ മീന്‍തുള്ളിപ്പാറയില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഫ്‌ലാഗ്ഓഫ് ചെയ്യും. ഒളിമ്പിക്‌സ് മത്സരയിനങ്ങളായ സ്ലാലം, എക്‌സ്ട്രീം സ്ലാലം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും ഡൗണ്‍ റിവര്‍, ബോട്ടര്‍ ക്രോസ് എന്നിവ പുല്ലൂരാംപാറയില്‍ ഇരുവഴിഞ്ഞി പുഴയിലും നടക്കും.
എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കര്‍മാരും ഉത്തരേന്ത്യന്‍ താരങ്ങളും തദ്ദേശീയ താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ തുഴയെറിയും. മുന്‍ വര്‍ഷത്തെ 'വേഗ രാജാവ്' അമിത് ഥാപ്പ ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ താരങ്ങളും ഫ്രാന്‍സ്, ന്യൂസിലന്റ്, നോര്‍വെ, ഇറ്റലി, റഷ്യ, സ്‌പെയിന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കയാക്കര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്.
വെള്ളി, ശനി ദിവസങ്ങളില്‍ കോടഞ്ചേരി പുലിക്കയത്താണ് മത്സരങ്ങള്‍. റിവര്‍ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30 ന് പുലിക്കയത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
https://www.facebook.com/Malayalivartha