പാരീസ് ഒളിമ്പിക്സില്‍ അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില്‍ വനിതാ ടീമിനു പിന്നാലെ ഇന്ത്യന്‍ പുരുഷ ടീമും ക്വാര്‍ട്ടറില്‍...
പാരീസ് ഒളിമ്പിക്സില്‍ അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില്‍ വനിതാ ടീമിനു പിന്നാലെ ഇന്ത്യന്‍ പുരുഷ ടീമും ക്വാര്‍ട്ടറില്‍...
ഇന്ത്യയ്ക്ക് പോസിറ്റീവ് തുടക്കമാണ് ലഭിക്കുന്നത്. ഇന്നലെ നടന്ന അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില്‍ വനിതാ ടീമിനു പിന്നാലെ ഇന്ത്യന്‍ പുരുഷ ടീമും ക്വാര്‍ട്ടറിലെത്തി. തരുണ്‍ദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീണ്‍ യാദവ് എന്നിവരടങ്ങിയ ടീം 2013 പോയന്റോടെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
681 പോയന്റ് നേടിയ പുതുമുഖം ധീരജാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. വ്യക്തിഗത വിഭാഗത്തില്‍ താരം നാലാം സ്ഥാനത്തെത്തി. 14-ാം സ്ഥാനത്തെത്തിയ തരുണ്‍ദീപ് റായ് 674 പോയന്റ് നേടി. പ്രവീണ്‍ യാദവ് 658 പോയന്റോടെ 39-ാം സ്ഥാനത്തായി. നേരത്തേ അങ്കിത ഭഗത്ത്, ഭജന്‍ കൗര്‍, ദീപിക കുമാരി എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം റാങ്കിങ് റൗണ്ടില്‍ 1983 പോയന്റോടെ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ക്വാര്‍ട്ടിലെത്തിയത്.
അരങ്ങേറ്റക്കാരി അങ്കിത ഭഗത്താണ് 666 പോയന്റുമായി ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. വ്യക്തിഗത വിഭാഗത്തില്‍ 11-ാം സ്ഥാനത്തെത്താനും താരത്തിനായി. സീസണില്‍ അങ്കിതയുടെ മികച്ച പ്രകടനമാണിത്. 659 പോയന്റുമായി ഭജന്‍ കൗര്‍ 22-ാം സ്ഥാനത്തും 658 പോയന്റുമായി ദീപിക 23-ാം സ്ഥാനത്തും ഫിനിഷ് ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha