ഒളിംപിക്‌സില്‍ ഷൂട്ടിംഗ് റേഞ്ചില്‍ നിരാശക്ക് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ചരിത്രനേട്ടം കുറിച്ച മനു ഭാക്കര്‍ ഫൈനലിലെത്തിയത് പ്രതീക്ഷകളേറുന്നു.....
ഒളിംപിക്‌സില്‍ ഷൂട്ടിംഗ് റേഞ്ചില്‍ നിരാശക്ക് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ചരിത്രനേട്ടം കുറിച്ച മനു ഭാക്കര്‍ ഫൈനലിലെത്തിയത് പ്രതീക്ഷകളേറുന്നു..... ടേബിള്‍ ടെന്നീസിലും വിജയത്തുടക്കം
ഹോക്കിയില്‍ ന്യൂസിലന്‍ഡിനെതിരെ 32ന്റെ ആവേശജയവുമായി പുരുഷ ടീമും ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും ഡബിള്‍സില്‍ സാത്വവിക് സായ് രാജ് റാങ്കിറെഡ്ഡിചിരാഗ് ഷെട്ടി സഖ്യവും ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായിയും ജയത്തോടെ തുടങ്ങിയത് പ്രതീക്ഷയായി.വനിതാ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ 580 പോയന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മനു ഭാക്കര്‍ ഫൈനലിലെത്തിയത്.
ഞായറാഴ്ച ഇന്ത്യന്‍ സമയം 3.30നാണ് മെഡല്‍ പോരാട്ടം.പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായതായിരുന്നു വലിയ നിരാശ.
യോഗ്യതാ റൗണ്ടില്‍ ഒരു പോയന്റ് വ്യത്യാസത്തിലാണ് സരബ്‌ജോതിന് ഫൈനല്‍ യോഗ്യത നഷ്ടമായത്. സരബ്‌ജോത് ഒമ്പതാം സ്ഥാനത്തായപ്പോള്‍ അര്‍ജുന്‍ സിങ് പതിനെട്ടാമതാണ് ഫിനിഷ് ചെയ്തത്. നേരത്തെ മിക്‌സഡ് ഇനത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍അര്‍ജുന്‍ ബബുത ജോഡിയും എലവേനില്‍ വലറിവാന്‍സന്ദീപ് സിങ് ജോഡിയും ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായിരുന്നു.
ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായി ജോര്‍ദാന്റെ അബോ യമന്‍ സയിദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി.
പുരുഷ ഹോക്കിയില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ച് ഇന്ത്യ വിജയത്തുടക്കമിട്ടു.
"
https://www.facebook.com/Malayalivartha