ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണില്‍ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഇന്നിറങ്ങും
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണില്‍ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഇന്നിറങ്ങും. യോഗ്യത ഘട്ടത്തില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളെ ലഭിച്ച ഇരുവര്‍ക്കും എളുപ്പം നോക്കൗട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, യുവതാരം ലക്ഷ്യ സെന്‍ ലോക മൂന്നാം നമ്പര്‍ ജൊനാഥന്‍ ക്രിസ്റ്റി അടങ്ങുന്ന ഗ്രൂപ്പിലാണ്. 13 ഗ്രൂപ്പുകളില്‍നിന്നും ജേതാക്കള്‍ മാത്രമാണ് പുരുഷ, വനിത സിംഗിള്‍സിന്റെ അടുത്ത ഘട്ടത്തിലെത്തുക. ആദ്യമായാണ് രണ്ടുപേര്‍ ഒളിമ്പിക്‌സ് പുരുഷ സിംഗിള്‍സില്‍ ഇറങ്ങുന്നത്. ഇരുവരും മികച്ച ഫോമിലാണ്.
അതേസമയം, ഈയടുത്ത കാലത്ത് വലിയ പോരാട്ടങ്ങളില്‍ കാര്യമായി തിളങ്ങിയില്ലെന്ന ക്ഷീണം പാരിസില്‍ തീര്‍ക്കുകയാണ് പി.വി. സിന്ധുവിന്റെ ലക്ഷ്യം. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായ സിന്ധു ഏറ്റവും കരുത്തര്‍ മാറ്റുരക്കുന്ന വനിത സിംഗിള്‍സില്‍ വലിയ വിജയം കുറിക്കാന്‍ നന്നായി പാടുപെടേണ്ടിവരും 'സിന്ധുവിന് ഇത് മൂന്നാം ഒളിമ്പിക്‌സാണ്.
"
https://www.facebook.com/Malayalivartha