പാരിസ് ഒളിംപിക്സിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ന്യൂസിഡലന്‍ഡിനെതിരെ 3-2ന് ആവേശ ജയം...
പാരിസ് ഒളിംപിക്സിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആവേശ ജയം. ന്യൂസിഡലന്‍ഡിനെതിരെ 3-2ന് ആണ് ഇന്ത്യയുടെ ജയം. ജയത്തോടെ പൂള് ബിയില്‍ ഇന്ത്യ 3 പോയിന്റ് നേടി.
ഇന്ത്യയുടെ അടുത്ത മത്സരം നാളെ അര്‍ജന്റീനയ്ക്കെതിരെയാണ്. സമനിലയില്‍ ഒതുങ്ങുമെന്ന് കരുതിയിരിക്കെ കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് നേടിയ ഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
ഇന്ത്യയ്ക്കായി വിവേക് സാഗറും മന്ദീപ് സിങ്ങും ഗോളടിച്ചു. കളിയിലെ ആദ്യ ഗോള്‍ ന്യൂസിലന്‍ഡിന്റെ വകയായിരുന്നു. എട്ടാം മിനിറ്റിലെ ലെയ്ന്‍ സാമിലൂടെയാണ് മുന്നിലെത്തുന്നത്.
23-ാം മിനിറ്റില്‍ ഇന്ത്യയ്ക്കു മത്സരത്തിലെ ആദ്യ പെനല്‍റ്റി കോര്‍ണര്‍. അതു ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും ഫൗള്‍. അടുത്ത പെനല്‍റ്റി കോര്‍ണര്‍. റീബൗണ്ടില്‍നിന്നു മന്ദീപ് സിങ് ലക്ഷ്യം കാണുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറിലാണു വിവേക് സാഗറിന്റെ ഗോള്‍. അവസാന ക്വാര്‍ട്ടറില്‍ തുടരെത്തുടരെ പെനല്‍റ്റി കോര്‍ണര്‍ നേടി ന്യൂസീലന്‍ഡ് ഇന്ത്യന്‍ ഗോളി ശ്രീജേഷിനെ പരീക്ഷിച്ചു.
53ാം മിനിറ്റില്‍ ഒരു പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി ന്യൂസീലന്‍ഡ് കളി സമനിലയാക്കി. കളി അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ലോഭിച്ച പെനല്‍റ്റി സ്ട്രോക്ക് ക്യാപ്റ്റന്‍ ഗോളാക്കി വിജയത്തിലേക്കെത്തിച്ചു. 5 അതിഗംഭീര സേവുകള്‍ നടത്തിയ ഗോളി പി.ആര്.ശ്രീജേഷും തിളങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha