മെഡല്‍ പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്ന അര്‍ജുന് അവസാന അവസരത്തില്‍ പാളി.... 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ അര്‍ജുന്‍ ബബുതയ്ക്ക് മെഡല്‍ ഇല്ല
മെഡല്‍ പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്ന അര്‍ജുന് അവസാന അവസരത്തില്‍ പാളി.... 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ അര്‍ജുന്‍ ബബുതയ്ക്ക് മെഡല്‍ ഇല്ല.
ആദ്യ അഞ്ചു ഷോട്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ അര്‍ജുന്‍ നാലാം സ്ഥാനത്തായിരുന്നു.10 ഷോട്ടുകള്‍ അവസാനിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തേക്കു കയറിയതോടെ പ്രതീക്ഷ വര്‍ദ്ധിച്ചു. അടുത്ത അവസരത്തില്‍ താരം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 12 ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാം സ്ഥാനത്തെ ചൈനീസ് താരവും അര്‍ജുനും തമ്മില്‍ 0.1 പോയിന്റ് വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ അടുത്ത അവസരങ്ങളില്‍ ചൈനീസ് താരം ഷെങ് ലിഹാവു മുന്നിലെത്തി. 17 ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോഴും ചൈനീസ് താരം ഒന്നാമതും ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തും തുടര്‍ന്നു. അടുത്ത അവസരത്തില്‍ അര്‍ജുന്‍ നാലാം സ്ഥാനത്തേക്കു വീഴുകയായിരുന്നു.
2023 ല്‍ കൊറിയയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന്‍ വെള്ളി നേടിയിട്ടുണ്ടായിരുന്നു. 2022 ലെ ലോക ചാംപ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ടീം ഇനത്തില്‍ അര്‍ജുന്‍ സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം അവസാന അവസരങ്ങളില്‍ ലക്ഷ്യം പിഴച്ചതാണ് ഇന്ത്യന്‍ താരത്തിനു തിരിച്ചടിയായി മാറിയത്.
"
https://www.facebook.com/Malayalivartha