ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ വെങ്കലമെഡല്‍
ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ വെങ്കലമെഡല്‍ . മൂന്നാം മെഡലും ലഭിച്ചത് ഷൂ്ട്ടിംഗില്‍ നിന്നാണ്. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ സ്വപ്നില്‍ സിംഗാണ് വെങ്കലം നേടുന്നത്.
ഒരു ഒളിമ്പിക്‌സില്‍ ആദ്യമായാണ് ഇന്ത്യ ഷൂട്ടിംഗില്‍ മൂന്ന് മെഡലുകള്‍ ഒന്നിച്ചുനേടുന്നത്. ഇന്നലെ പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയെ കീഴടക്കി ഇന്ത്യന്‍ യുവതാരം ലക്ഷ്യ സെന്‍ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഡബിള്‍സില്‍ സാത്വിക് - ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍ തോറ്റുമടങ്ങി. വനിതാ ബോക്‌സിംഗ് പ്രീ ക്വാര്‍ട്ടറില്‍ നിഖാത്ത് സരിനും തോല്‍വി നേരിട്ടു.
അതേസമയം ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് പരാജയം... ചൈനയുടെ ആറാം സീഡ് താരം ഹീ ബിങ് ജിയാവോയോടാണ് പരാജയപ്പെട്ടത്. ഇതോടെ സിന്ധു പാരീസില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
19-21, 14-21നാണ് ഹീ ബിങ് സിന്ധുവിനെ തകര്‍ത്തത്. നേരത്തേ സാത്വിക്-ചിരാഗ് സഖ്യവും എച്ച്.എസ്. പ്രണോയിയും ബാഡ്മിന്റണില്‍ പുറത്തായിരുന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ ക്വാര്‍ട്ടറിലെത്തിയ ലക്ഷ്യ സെന്നില്‍ മാത്രമാണ് ഇനി ഇന്ത്യയുടെ ബാഡ്മിന്റണ്‍ മെഡല്‍ പ്രതീക്ഷയുള്ളത്.
കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് സിന്ധുവിന്റെ തോല്‍വി. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 3-8ന് പിന്നില്‍നിന്ന സിന്ധു പിന്നീട് 12-12 സ്‌കോറിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും ഇത് പിന്നീട് 19-19 എന്ന രീതിയില്‍ ബലാബലം നിന്നെങ്കിലും ഒടുക്കം സിന്ധു തോല്‍വി വഴങ്ങി. രണ്ടാം ഗെയിമിലും സിന്ധുവിന്റെ മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ജയം കൈവിട്ടു. ഇതോടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി
ടോക്യോ ഒളിമ്പിക്‌സില്‍ ഇതേ താരത്തെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലമണിഞ്ഞിരുന്നത്. ഇരുവരും ഏറ്റവും അവസാനം ഏഷ്യന്‍ ഗെയിംസില്‍ ഏറ്റുമുട്ടിയപ്പോള്‍ പക്ഷേ, സിന്ധു പരാജയപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha