പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വേഗരാജാവിനെ ഇന്നറിയാം....
പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വേഗരാജാവിനെ ഇന്നറിയാം. ഇന്ന് രാത്രി 11.35 സെമി ഫൈനലും 1.20ന് ഫൈനലും നടക്കും. ശനിയാഴ്ച നടന്ന പ്രിലിമിനറി റൗണ്ടും ഒന്നാം റൗണ്ടും കഴിഞ്ഞപ്പോള്‍ മുന്നിലെത്തിയ 27 പേരാണ് സെമിയില്‍ മത്സരിക്കുക.
100 മീറ്ററില്‍ മേധാവിത്വം പുലര്‍ത്തുന്ന യു.എസിന്റേയും ജമൈക്കയുടേയും മൂന്ന് താരങ്ങള്‍ വീതം സെമിയിലെത്തി. അഞ്ച് താരങ്ങള്‍ 10 സെക്കന്‍ഡിന് മുമ്പ് ഫിനിഷിങ് ലൈന്‍ തൊട്ടു. യു.എസിന്റെ കെന്നത്ത് ബെഡ്‌നാരകാണ് സെമിയില്‍ എത്തിയവരില്‍ മികച്ച സമയം കുറിച്ചത് (9.97). ടോക്യോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് ഫ്രെഡ് കെര്‍ലിയും ഇതേസമയം കുറിച്ചു.
ബ്രിട്ടന്റെ ലൂയി ഹിഞ്ചിലിഫെ (9.98), കാമറൂണിന്റെ ഇമ്മാനുവല്‍ എസമെ (9.98), ഒബ്ലിക് സെവില്ലെ (9.99) എന്നിവരാണ് 10 സെക്കന്‍ഡില്‍ താഴെ ഓടിയെത്തിയവര്‍. ടോക്യോയിലെ ചാമ്പ്യന്‍ ഇറ്റലിയുടെ ലാമന്റ് മാഴ്‌സല്‍ ജേക്കബ് 10.05 സെക്കന്‍ഡിലാണ് ഓടിയെത്തിയത്.
ടോക്യോയില്‍ വെങ്കലം നേടിയ കാനഡയുടെ ആന്‍ന്ദ്രെ ഡി ഗ്രാസ്സെ 10.07 സെക്കന്‍ഡിലും ഫിനിഷിങ് ലൈന്‍ തൊട്ടു. ഇരുവരും സെമിയിലെത്തി.
100, 200 മീറ്ററുകളില്‍ നിലവിലെ ലോക ചാമ്പ്യനായ നോഹ ലൈല്‍സ് ഒന്നാം ഹീറ്റ്‌സില്‍ രണ്ടാമതായി. 10.04 സെക്കന്‍ഡെടുത്തു ഓടിയെത്താന്‍. സെമിയിലെത്തിയവരില്‍ 12ാമതാണ് നോഹയുടെ സ്ഥാനം.
"
https://www.facebook.com/Malayalivartha