പാരീസ് ഒളിമ്പിക്സില്‍ പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ ടീം... സെമി നാളെ
പാരീസ് ഒളിമ്പിക്സില്‍ പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ ടീം.ബ്രിട്ടനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ മുന്നേറിയത്.
ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ശ്രീജേഷ് തടഞ്ഞിട്ടതാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ താരം അമിത് രോഹിദാസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ടീം 10 പേരായി ചുരുങ്ങി. ബ്രിട്ടന്റെ വില്‍ കാല്‍നന്റെ മുഖത്ത് അമിതിന്റെ ഹോക്കി സ്റ്റിക് കൊണ്ടതിന് പിന്നാലെയാണ് താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.
രണ്ടാം ക്വാര്‍ട്ടറിലെ 22-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിന്റെ ഗോളില്‍ ഇന്ത്യ ആദ്യമുന്നേറ്റം നടത്തിയെങ്കിലും അഞ്ചു മിനിറ്റുകള്‍ക്കകം ബ്രിട്ടന് തിരിച്ചടിച്ചു.ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യ 4-2ന് വിജയിം കൈവരിച്ചു.
സെമിയില്‍ ഇന്ത്യന്‍ ടീം നേരിടേണ്ടിവരിക ജര്‍മനിയെയോ അര്‍ജിന്റീനയെയോ ആണ് . സെമി ഫൈനല്‍.ഓഗസ്റ്റ് ആറിനാണ് നടക്കുക.
"
https://www.facebook.com/Malayalivartha