പാരിസ് ഒളിംപിക്‌സിലെ അതിവേഗ താരമായി അമേരിക്കയുടെ നോഹ ലൈല്‍സ്..
പാരിസ് ഒളിംപിക്‌സിലെ അതിവേഗ താരമായി അമേരിക്കയുടെ നോഹ ലൈല്‍സ്.. 100 മീറ്ററിലെ വേഗപ്പോരില്‍ ലൈല്‍സ് ജമൈക്കയുടെ കിഷെയ്ന്‍ തോംസണെ ഫോട്ടോ ഫിനിഷില്‍ പിന്നിലാക്കി സ്വര്‍ണം കരസ്ഥമാക്കി. ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരമായിരുന്നു.
വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ മിന്നല്‍ വേഗത്തില്‍ കുതിച്ച താരങ്ങള്‍ കണ്ണടച്ച് തുറക്കുന്നതിന് മുമ്പേ എട്ടുപേരും ഫിനിഷിംഗ് ലൈനില്‍ തൊട്ടു. മുന്നിലാരെന്ന് ആര്‍ക്കും ആര്‍ക്കും ഉറപ്പില്ല. ഒടുവില്‍ അമേരിക്കയുടെ നോഹ ലൈല്‍സും ജമൈക്കയുടെ കിഷെയ്ന്‍ തോംസണും 9.79 സെക്കന്‍ഡില്‍ ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്തുവെന്നാണ്് കണക്കുകള്‍. പക്ഷെ ഫോട്ടോഫിനിഷില്‍ സെക്കന്‍ഡിന്റെ അയ്യായിരത്തില്‍ ഒരു അംശത്തില്‍(9.784) ലൈല്‍സ് ഒളിംപിക് ചാമ്പ്യനായി. അതും കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയാണ്.
രണ്ടാമത് എത്തിയ കിഷന്‍ തോംസണ്‍ ഫിനിഷ് ചെയ്തത് 9.789 സെക്കന്‍ഡിലും. ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണത്തിനൊപ്പമാണ് നോഹ ലൈല്‍സ് ഒളിംപിക് സ്വര്‍ണം കൂടി സ്വന്തം പേരില്‍ ചേര്‍ക്കുന്നത് .
"
https://www.facebook.com/Malayalivartha