നിരാശയോടെ.... ആവേശകരമായ സെമി പോരാട്ടത്തില്‍ അവസാന നിമിഷം വരെ പൊരുതിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയ്ക്ക് പരാജയം
നിരാശയോടെ..... ആവേശകരമായ സെമി പോരാട്ടത്തില്‍ അവസാന നിമിഷം വരെ പൊരുതിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയ്ക്ക് പരാജയം. ഒളിംപിക്‌സ് ഹോക്കിയില്‍ ഒരിക്കല്‍ കൂടി ഫൈനല്‍ കളിക്കാനുള്ള ഇന്ത്യയുടെ 44 വര്‍ഷത്തെ കാത്തിരിപ്പ് ഇനിയും നാലു വര്‍ഷം കൂടി നീളും.
പാരിസ് ഒളിംപിക്‌സില്‍ ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ മോഹം സെമിഫൈനലില്‍ ജര്‍മനിക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഗോണ്‍സാലോ പെയ്‌ലറ്റ് (18, 57), ക്രിസ്റ്റഫര്‍ റൂര്‍ (27) എന്നിവരാണ് ജര്‍മനിക്കായി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ഗോളുകള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് (ഏഴാം മിനിറ്റ്), സുഖ്ജീത് സിങ് (36ാം മിനിറ്റ്) എന്നിവര്‍ നേടി.
സ്വര്‍ണ മെഡലിനായുള്ള പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സാണ് ജര്‍മനിയുടെ എതിരാളികള്‍. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്‌പെയിനെ നേരിടും.
അതേസമയം മികച്ച പോരാട്ടം കാഴ്ചവച്ചാണ് ജര്‍മനിക്കെതിരെ ഇന്ത്യ തോല്‍വി സമ്മതിച്ചത്. എട്ടാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍നിന്ന് ഹര്‍മന്‍പ്രീത് സിങ് ലക്ഷ്യം കണ്ട് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചു. പാരിസില്‍ ഹര്‍മന്‍പ്രീതിന്റെ ഏഴാം ഗോളായിരുന്നു ഇത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ജര്‍മനി ഗോള്‍ മടക്കി. ഗോണ്‍സാലോ പെയ്‌ലറ്റായിരുന്നു ജര്‍മനിയുടെ ഗോള്‍ സ്‌കോറര്‍.
ആദ്യ പകുതി അവസാനിക്കാനായി നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ക്രിസ്റ്റഫര്‍ റൂര്‍ രണ്ടാം ഗോള്‍ നേടി ജര്‍മനിക്കു ലീഡ് സമ്മാനിച്ചത്. റൂറിന്റെ പെനല്‍റ്റി സ്‌ട്രോക്ക് പ്രതിരോധിക്കാനായി മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിനു കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha