ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകളുമായി ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്നിറങ്ങുന്നു...
ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകളുമായി ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്നിറങ്ങുന്നു.ടോക്കിയോയില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്താനാണ് നീരജ് ഇന്ന് പാരീസിലിറങ്ങുന്നത്.
രാത്രി 11.55നണ് ജാവിന്‍ ത്രോ ഫൈനലിന് തുടക്കമാവുക. സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാവും.
യോഗ്യതാറൗണ്ടില്‍ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്.
സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച പ്രകടനവും യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും ആയിരുന്നു ഇത്. നീരജ് അടക്കം 12 താരങ്ങളാണ് ഫൈനലില്‍ മത്സരിക്കുന്നത്. കരിയറില്‍ ആദ്യമായി നീരജ് ഇന്ന് 90 മീറ്റര്‍ മറികടക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.
നീരജിനൊപ്പം ഫൈനലില്‍ മത്സരിക്കുന്ന അഞ്ച് താരങ്ങള്‍ 90 മീറ്റില്‍ അധികം ദൂരം കണ്ടെത്തിയവരാണ്.ചൊവ്വാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്.
യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും നീരജിന്റേതായിരുന്നുവെന്ന് ഇന്ത്യക്ക് പ്രതീക്ഷയാണ് നല്‍കുന്നത്. 84 മീറ്ററായിരുന്നു ഫൈനലിലേക്ക് യോഗ്യത നേടാന്‍ താണ്ടേണ്ട ദൂരം.
" f
https://www.facebook.com/Malayalivartha