പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും നിരാശ....വനിതകളുടെ ഭാരദ്വോഹനത്തില്‍ 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്ത്
പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. വനിതകളുടെ ഭാരദ്വോഹനത്തില്‍ 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി. ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് മീരാഭായ് ചാനു.
സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 199 കിലോ ഭാരം ഉയര്‍ത്താനെ മീരാഭായിക്ക് കഴിഞ്ഞുള്ളൂ. 206 കിലോ ഭാരം ഉയര്‍ത്തിയ ചൈനീസ് താരം സുഹി ഹൗ ഒളിംപിക്‌സ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ 205 കിലോ ഭാരമുയര്‍ത്തിയ റുമാനിയന്‍ താരം മിഹൈല വാലന്റീന കാംബൈ വെള്ളിയും 200 കിലോ ഭാരത്തോടെ തായ്ലന്‍ഡിന്റെ സുരോദ്ചന കാംബാവോ വെങ്കലവും നേടി.
ടോക്കിയോയില്‍ 202 കിലോ ഭാരം ഉയര്‍ത്തിയാണ് മീരാഭായ് വെള്ളി നേടിയത്.പാരീസ് ഒളിംപിക്‌സില്‍ നാലാം സ്ഥാനത്തെത്തുന്ന ആറാമത്തെ ഇന്ത്യന്‍താരമാണ് മീരാഭായ് ചാനു.
പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയുടെ അവാനിശ് സാബ്ലേ പതിനൊന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.പതിനാറ് താരങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.ആദ്യത്തെ ഒന്നര ലാപ്പില്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് എതിരാളികള്‍ സാബ്ലേയെ മറികടന്നു.പാരീസില്‍ സുവര്‍ണ പ്രതീക്ഷകളുമായി തുടങ്ങിയ ഇന്ത്യക്ക് ഇന്നലെ നിരാശകളുടെ ദിനമായിരുന്നു. ആദ്യം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു.
പിന്നാലെ ഗുസ്തിയില്‍ അങ്കിത് പങ്കല്‍ പുറത്തായി. ഒടുവില്‍ മീരാഭായ് ചാനുവും അവിനാശ് സാബ്ലെയും മെഡലില്ലാതെ മടങ്ങി. ഇന്ന് നീരജ് ചോപ്രയിലൂടെയാണ് ഇന്ത്യ പാരീസിലെ ആദ്യ സ്വര്‍ണം പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha