അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിനായി സ്പിന്‍ പടയെ ഒരുക്കി ന്യൂസിലാന്‍ഡ്
അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിനായി സ്പിന്‍ പടയെ ഒരുക്കി ന്യൂസിലാന്‍ഡ്. സെപ്റ്റംബര്‍ ഒമ്പതിന് ഗ്രേറ്റര്‍ നോയിഡ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ ആരംഭിക്കുന്ന മത്സരത്തിന് ആള്‍റൗണ്ടര്‍മാര്‍ ഉള്‍പ്പെടെ കിവീസ് ടീമിലുള്ളത് അഞ്ച് സ്പിന്‍ ബൗളര്‍മാരാണ്.
മിച്ചല്‍ സാന്റ്‌നര്‍, അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, മൈക്കല്‍ ബ്രേസ്വെല്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരെയാണ് ന്യൂസിലാന്‍ഡ് സ്പിന്‍ നിരയില്‍ അണിനിരത്തുന്നത്. റാഷിദ് ഖാന്‍, മുഹമ്മദ് നബി, നൂര്‍ അഹ്മദ്, മുജീബ് റഹ്മാന്‍ തുടങ്ങിയ ലോകോത്തര സ്പിന്‍ നിരയുള്ള ടീമാണ് അഫ്ഗാനിസ്താന്‍.
പാകിസ്താനും അഫ്ഗാനും ശ്രീലങ്കക്കുമെതിരായ ടെസ്റ്റിന് മുന്നോടിയായി മുന്‍ പാകിസ്താന്‍ സ്പിന്‍ ഇതിഹാസം സഖ്‌ലൈന്‍ മുഷ്താഖിനെ ന്യൂസിലാന്‍ഡ് അസിസ്റ്റന്റ് കോച്ചായി നിയമിച്ചിട്ടുണ്ടായിരുന്നു.
പേസര്‍മാരായ വില്‍ ഒറൂര്‍കെയും ബെന്‍ സിയേഴ്‌സും 'ബ്ലാക്ക് ക്യാപ്‌സി'നായി ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങും. ടിം സൗത്തീയാണ് ടീമിനെ നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഡിപ്പ് പോയന്റ് നിലയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ന്യൂസിലാന്‍ഡ്.
അഫ്ഗാനെതിരായ ടെസ്റ്റിന് ശേഷം ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റുകളും പിന്നാലെ ഇന്ത്യക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും മൂന്ന് വീതം ടെസ്റ്റുകളും ന്യൂസിലാന്‍ഡ് കളിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha