മലേഷ്യയില്‍ നടന്ന ഏഷ്യന്‍ റോവിങ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണം നേടി മേലാറ്റൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി
മലേഷ്യയില്‍ നടന്ന ഏഷ്യന്‍ റോവിങ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണം നേടി മേലാറ്റൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി
ആഗസ്റ്റ് ഒമ്പതു മുതല്‍ 11 വരെ മലേഷ്യയിലെ പെനാങ്ങില്‍ നടന്ന ഏഷ്യന്‍ റോവിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഇന്ത്യക്ക് വേണ്ടി 500 മീറ്റര്‍ വ്യക്തിഗത മത്സരത്തിലും 2000 മീറ്റര്‍ ഡബിള്‍സിലുമായാണ് ഗൗരീനന്ദ സ്വര്‍ണം നേടിയത്.
500 മീറ്ററില്‍ തായ്‌ലന്റിനെയും 2000 മീറ്ററില്‍ ശ്രീലങ്കയെയും തോല്‍പിച്ചാണ് നേട്ടം കൈവരിച്ചത്. ഡബിള്‍സില്‍ ഹരിയാനയുടെ ദേവി സുമനൊപ്പമായിരുന്നു മെഡല്‍നേട്ടം. ആലപ്പുഴ സായിയില്‍ പരിശീലനം നടത്തുന്ന ഗൗരീനന്ദയെ കൂടാതെ സായിയുടെ താരങ്ങളായ ശ്രീദേവി, ശിവാനി എന്നിവരാണ് കേരളത്തില്‍നിന്നും ഇന്ത്യക്ക് വേണ്ടി മത്സരത്തില്‍ പങ്കെടുത്തത്.
ശ്രീദേവിയും ശിവാനിയും ഓരോ സ്വര്‍ണവും വെള്ളി, വെങ്കലം എന്നിവയും കരസ്ഥമാക്കി. ചണ്ഡിഗഡില്‍ നടന്ന 43ാമത് നാഷണല്‍ ജൂനിയര്‍ റോവിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കഴിഞ്ഞ മാസം പഞ്ചാബിലെ മോഗയില്‍ നടന്ന നാഷനല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും വെള്ളിയും നേടിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗൗരീനന്ദ ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കണ്ടമംഗലത്ത് വീട്ടില്‍ ശിവപ്രകാശ്-ദീപ്തി ദമ്പതിമാരുടെ മകളായ ഗൗരിനന്ദ ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസ്.എസില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ടീം നാട്ടില്‍ 13ന് തിരിച്ചെത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha