ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനും പാരിസ് ഒളിമ്പിക്‌സിലെ സൂപ്പര്‍ താരവുമായ പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകനാവാന്‍ ഒരുങ്ങുന്നു...
ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനും പാരിസ് ഒളിമ്പിക്‌സിലെ സൂപ്പര്‍ താരവുമായ പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകനാവാന്‍ ഒരുങ്ങുന്നു.
പാരിസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയതിന് ശേഷം താരം അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നും വിരമിച്ചിട്ടുണ്ടായിരുന്നു.പരിശീലകനെന്ന നിലയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പാതപിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് പിആര്‍ ശ്രീജേഷ്
'ഞാന്‍ ആഗ്രഹിച്ചത് ജൂനിയര്‍മാരില്‍ നിന്ന് തുടങ്ങുക എന്നതാണ്, രാഹുല്‍ ദ്രാവിഡ് അതിന് ഒരു ഉദാഹരണമാണ്. ഒരുപാട് കളിക്കാരെ പരിശീലിപ്പിക്കുകയും അവരെ സീനിയര്‍ ടീമിലേക്ക് എത്തിക്കുകയും ചെയ്യണമെന്നാണാഗ്രഹം. 2025 ല്‍ ജൂനിയര്‍ ലോകകപ്പുണ്ട്, രണ്ട് വര്‍ഷത്തിനുള്ളില്‍ സീനിയര്‍ ടീം ലോകകപ്പ് കളിക്കും. അതിനാല്‍ 2028-ല്‍ എനിക്ക് 20 അല്ലെങ്കില്‍ 40 കളിക്കാരെ സൃഷ്ടിക്കാനാകും.
2029-ല്‍ എനിക്ക് സീനിയര്‍ ടീമില്‍ 15-20 കളിക്കാരെ ഉള്‍പ്പെടുത്താനാകും. 2036-ല്‍ ഒളിമ്പിക് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണെങ്കില്‍, ഇന്ത്യയുടെ പരിശീലകനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ശ്രീജേഷ് .
https://www.facebook.com/Malayalivartha