നീരജ് ചോപ്ര നാളെ വീണ്ടും മത്സരിക്കാനിറങ്ങുന്നു...
നീരജ് ചോപ്ര നാളെ വീണ്ടും മത്സരിക്കാനിറങ്ങുന്നു. ലൊസെയ്ന്‍ ഡയമണ്ട് ലീഗിലാണ് താരം കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.20നാണ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ മത്സരം ആരംഭിക്കുക.
ജിയോ സിനിമ ആപ്പിലും സ്‌പോര്‍ട്‌സ് 18ലും മത്സരം കാണാം. ഒളിംപിക്‌സ് ഫൈനലിലെത്തിയ ആറ് താരങ്ങളാണ് നിരജിനൊപ്പം മത്സരിക്കാനിറങ്ങുന്നത്. സ്വര്‍ണം നേടിയ പാക്കിസ്ഥാന്‍ താരം അര്‍ഷദ് നദീം മത്സരത്തിലില്ല.
2022, 2023 വര്‍ഷങ്ങളില്‍ നീരജായിരുന്നു ലൊസെയ്ന്‍ ഡയമണ്ട് ലീഗ് ചാംപ്യന്‍. പാരിസ് ഒളിംപിക്‌സില്‍ സീസണിലെ ഏറ്റവും മികച്ച 89.45 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളിമെഡല്‍ സ്വന്തമാക്കിയത്. പാക് താരം അര്‍ഷദ് മത്സരിക്കുന്നില്ലെങ്കില്‍ പോലും നീരജ് ചോപ്രയ്ക്ക് കടുത്ത മത്സരമായിരിക്കും നേരിടേണ്ടിവരിക.
കെനിയയുടെ ജൂലിയസ് യെഗോ (92.72), ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (89.54), ചെക്കിന്റെ യാക്കൂബ് വാഡ്‌ലെച്ച് (90.88), ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് (93.07), ലാസി എറ്റെലാറ്റലോ (86.44), മോള്‍ഡോവയുടെ ആന്‍ഡ്രിയന്‍ മര്‍ഡയര്‍ (86.66) എന്നിവരാണ് ഒളിംപിക്‌സ് ഫൈനല്‍ കളിച്ച താരങ്ങള്‍. ഇവര്‍ നീരജിന് വെല്ലുവിളിയായേക്കും.
"
https://www.facebook.com/Malayalivartha