ഭിന്നശേഷിക്കാരുടെ ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ പാരലിമ്പിക്സിന് ഫ്രാന്‍സിലെ പാരീസില്‍ വര്‍ണാഭമായ തുടക്കം....
ഭിന്നശേഷിക്കാരുടെ ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ പാരലിമ്പിക്സിന് ഫ്രാന്‍സിലെ പാരീസില്‍ വര്‍ണാഭമായ തുടക്കം. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.30-ഓടെ തുടങ്ങിയ ചടങ്ങ് പുലര്‍ച്ചെ രണ്ടര വരെ നീണ്ടു. സെപ്റ്റംബര്‍ എട്ടുവരെ നീളുന്ന ഗെയിംസില്‍ നാലായിരത്തിലേറെ താരങ്ങള്‍ പങ്കെടുക്കുകയും ചെയ്യും. ഇന്ത്യന്‍ ടീമില്‍ 84 പേരുണ്ട്.
ജാവലിന്‍ താരം സുമിത് ആന്റില്‍, വനിതാ ഷോട്ട്പുട്ടര്‍ ഭാഗ്യശ്രീ ജാദവ് തുടങ്ങിയവരാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ഇന്ന് മത്സരവേദി ഉണരുകയും ചെയ്യും.
https://www.facebook.com/Malayalivartha