പാരീസ് പാരാലിമ്പിക്‌സില്‍ അഞ്ചാംമെഡലുമായി ഇന്ത്യ ... വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 ഇനത്തില്‍ റുബീന ഫ്രാന്‍സിസ് വെങ്കലം നേടി
പാരീസ് പാരാലിമ്പിക്‌സില്‍ അഞ്ചാംമെഡലുമായി ഇന്ത്യ ... വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 ഇനത്തില്‍ റുബീന ഫ്രാന്‍സിസ് വെങ്കലം നേടി.
പാരീസിലെ ചാറ്റോറോക്‌സ് ഫൈനല്‍ റേഞ്ചില്‍ 211.1 പോയന്റോടെയാണ് 25കാരിയായ റുബീന മെഡല്‍ നേടിയത്.
ഇപ്രാവശ്യത്തെ പാരാലിമ്പിക്‌സില്‍ ഷൂട്ടിങ് ഇനത്തില്‍ ഇന്ത്യ നേടുന്ന നാലാം മെഡലാണിത്. ഇറാന്റെ സാറാ ജവന്‍മാര്‍ഡി 236.8 പോയന്റോടെ സ്വര്‍ണവും തുര്‍ക്കിയുടെ ഐസല്‍ ഓസ്ഗന്‍ 231.1 പോയന്റോടെ വെള്ളിയും നേടി. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയാണ് റുബീന.
ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് ഗഗന്‍ നരംഗിന്റെ നേട്ടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2015ലാണ് റുബീന ഷൂട്ടിങ് റേഞ്ചിലെത്തുന്നത്. 2017ല്‍ പുണെയിലെ ഗണ്‍ ഫോര്‍ ഗ്ലോറി അക്കാദമിയില്‍ ചേര്‍ന്നതോടെ താരത്തിന്റെ കരിയര്‍ മറ്റൊരു തലത്തിലെത്തി. തുടര്‍ന്ന് എം.പി അക്കാദമിയില്‍ പ്രശസ്ത കോച്ച് ജസ്പാല്‍ റാണയുടെ കീഴിലെ പരിശീലനം താരത്തിന് ആദ്യ അന്താരാഷ്ട്ര മെഡലും ലഭ്യമായി.
"
https://www.facebook.com/Malayalivartha