പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണ നേട്ടം.... പുരുഷന്‍ ജാവലിന്‍ ത്രോ എ64 വിഭാഗത്തില്‍ സുമിത് ആന്റിലിന് സ്വര്‍ണം
പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണ നേട്ടം. പുരുഷന്‍ ജാവലിന്‍ ത്രോ എ64 വിഭാഗത്തില്‍ സുമിത് ആന്റിലിന് സ്വര്‍ണം. റെക്കോര്‍ഡ് ത്രോയോടെയാണ് സുമിത്തിന്റെ സ്വര്‍ണനേട്ടം. 70.59 മീറ്റര്‍ ദൂരം എറിഞ്ഞാണ് പാരിസില്‍ ഇന്ത്യക്കായി സ്വര്‍ണം കരസ്ഥമാക്കിയത്.
ഫൈനലില്‍ മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ 69.11 മീറ്റര്‍ ദൂരം എറിയാന്‍ സാധിച്ചു. തൊട്ടുപിന്നാലെ 70 മീറ്റര്‍ ദൂരം പിന്നിട്ടതോടെ പാരാലിമ്പിക്‌സ് ചരിത്രത്തിലെ റെക്കോര്‍ഡ് പിറവിയെടുത്തു. മൂന്നാം ത്രോയില്‍ 66.66 മീറ്റര്‍ ദൂരവും സുമിത് താണ്ടി.
നാലാം ശ്രമത്തില്‍ 69.04 മീറ്റര്‍, അഞ്ചാമത് 66.57 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ത്രോ. ശ്രീലങ്കയുടെ ദുലന്‍ കൊടിത്തുവാക്കു 67.03 മീറ്റര്‍ എറിഞ്ഞ് വെള്ളി മെഡല്‍ ഉറപ്പിച്ചപ്പോള്‍ മിഷാല്‍ ബുറിയന്‍ 64.89 മീറ്റര്‍ എറിഞ്ഞ് വെങ്കലം കരസ്ഥമാക്കി.
https://www.facebook.com/Malayalivartha