പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടി സുഹാസ് യതിരാജ്...
പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടി സുഹാസ് യതിരാജ്. പുരുഷ സിംഗിള്‍സ് എസ്എല്‍ 4 ബാഡ്മിന്റണ്‍ വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്.
സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനായ ലൂക്കാസ് മസൂരിനോടാണ് സുഹാസ് അടിയറവ് പറഞ്ഞത്. സ്‌കോര്‍: 921, 1321. പാരിസ് ഗെയിംസില്‍ ബാഡ്മിന്റണില്‍ മാത്രം ഇന്ത്യയുടെ നാലാം മെഡലാണിത്.
നേരത്തെ ബാഡ്മിന്റണില്‍ നിതേഷ് കുമാര്‍ സ്വര്‍ണവും തുളസിമതി മുരുഗേശന്‍ വെള്ളിയും മനീഷ രാമദാസ് വെങ്കലവും നേടിയിട്ടുണ്ടായിരുന്നു. ഇതോടെ പാരിസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 12 ആയി. വെള്ളിമെഡല്‍ നേടിയതോടെ പാരാലിംപിക്‌സില്‍ സുഹാസ് ചരിത്രം കുറിക്കുകയായിരുന്നു. പാരാലിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഷട്ട്‌ലറാണ് സുഹാസ്. നേരത്തെ ടോക്കിയോ പാരാലിംപിക്‌സിലും സുഹാസ് വെള്ളിമെഡല്‍ നേടിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha