പാരാലിമ്പിക്‌സ് മെഡല്‍ വേട്ടയില്‍ ഇന്ത്യക്ക് സര്‍വകാല റെക്കോഡ്...
പാരാലിമ്പിക്‌സ് മെഡല്‍ വേട്ടയില്‍ ഇന്ത്യക്ക് സര്‍വകാല റെക്കോഡ്. മെഡല്‍നേട്ടം 20 കടന്നതോടെ ടോക്കിയോ പാരാലിമ്പിക്‌സിലെ നേട്ടം മറികടക്കുകയായിരുന്നു. 19 മെഡലുകളാണ് ടോക്യോയില്‍ ഇന്ത്യ നേടിയത്.
മൂന്ന് സ്വര്‍ണം, ഏഴ് വെള്ളി, പത്ത് വെങ്കലം എന്നിങ്ങനെയാണ് പാരിസിലെ ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത്. കൂടുതല്‍ മത്സരങ്ങളില്‍ ഫൈനല്‍ റൗണ്ടിലേക്ക് എത്തിയതിനാല്‍ മെഡല്‍ നേട്ടം വീണ്ടും ഉയരുമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷയുള്ളത്.
പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി ലേഖര, ബാഡ്മിന്റന്‍ സിംഗ്ള്‍സില്‍ നിതേഷ് കുമാര്‍, ജാവലിനില്‍ സുമിത് ആന്റില്‍ എന്നിവരാണ് പാരിസില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍.
ശരത് കുമാര്‍ (ഹൈജമ്പ്), മനിഷ് നര്‍വാള്‍ (ഷൂട്ടിങ് - പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍), യോഗേഷ് കതുനിയ (ഡിസ്‌കസ് ത്രോ), തുളസിമതി മുരുഗേശന്‍ (വിമന്‍സ് ബാഡ്മിന്റന്‍ സിംഗ്ള്‍സ്), നിഷാദ് കുമാര്‍ (ഹൈജമ്പ്), സുഹാസ് യതിരാജ് (മെന്‍സ് ബാഡ്മിന്റന്‍ സിംഗ്ള്‍സ്), അജീത് സിങ് (ജാവലിന്‍) എന്നിവര്‍ വെള്ളി സ്വന്തമാക്കി.
മോണ അഗര്‍വാള്‍ (വനിതാ വിഭാഗം ഷൂട്ടിങ് - 10 മീറ്റര്‍ എയര്‍ റൈഫിള്‍), പ്രീതി പാള്‍ (100 മീറ്റര്‍ സ്പ്രിന്റ്), പ്രീതി പാള്‍ (200 മീറ്റര്‍ സ്പ്രിന്റ്), റുബിന ഫ്രാന്‍സിസ് വനിതാ വിഭാഗം ഷൂട്ടിങ് - 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍), മനിഷ രാംദാസ് (വനിതാ സിംഗ്ള്‍സ് ബാഡ്മിന്റന്‍), രാകേഷ് കുമാര്‍ / ശീതള്‍ ദേവി (മിക്‌സ്ഡ് ടീം കോംപൗണ്ട്), നിത്യശ്രീ ശിവന്‍ (ബാഡ്മിന്റന്‍ സിംഗ്ള്‍സ്), മാരിയപ്പന്‍ തങ്കവേലു (ഹൈജമ്പ്), ദീപ്തി ജീവന്‍ജി (400 മീറ്റര്‍ ഓട്ടം), സുന്ദര്‍ സിങ് ഗുര്‍ജര്‍ (ജാവലിന്‍) എന്നിവര്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാക്കളായി.
"
https://www.facebook.com/Malayalivartha