കുതിപ്പ് തുടര്‍ന്ന് ഇന്ത്യ.. പാരാലിംപിക്സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ അമ്പെയ്ത്ത് താരം ഹര്‍വിന്ദര്‍ സിങ്
കുതിപ്പ് തുടര്‍ന്ന് ഇന്ത്യ.. പാരാലിംപിക്സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ അമ്പെയ്ത്ത് താരം ഹര്‍വിന്ദര്‍ സിങ്. ക്ലബ് ത്രോയില്‍ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ധരംബിറിന്റെ സുവര്‍ണ നേട്ടം. പാരാലിംപിക്സില്‍ ഏഴാം ദിനത്തിലും കുതിപ്പ് തുടര്‍ന്നു.
പാരാലിംപിക്സ് അമ്പെയ്ത്തില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍വിന്ദര്‍ മാറി. ക്ലബ് ത്രോയിലും ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിംപിക്‌സ് സ്വര്‍ണം സ്വന്തമാക്കുന്നത്. അതും ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തി നേടിയത് ഇരട്ടി മധുരമായി. ഇതടക്കം ഏഴാം ദിനത്തില്‍ ഇന്ത്യക്ക് രണ്ട് വീതം സ്വര്‍ണം വെള്ളി നേട്ടങ്ങള്‍. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24ല്‍ എത്തി.
ഹര്‍വിന്ദറിന്റെ സുവര്‍ണ നേട്ടത്തിനു പുറമെ പുരുഷ വിഭാഗം ക്ലബ് ത്രോയില്‍ സ്വര്‍ണം, വെള്ളി മെഡലുകളും ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കി. ധരംബിര്‍ സ്വര്‍ണം നേടിയപ്പോള്‍ വെള്ളി പ്രണവ് സൂര്‍മയ്ക്കാണ്. നേരത്തെ ഷോട് പുട്ടില്‍ സച്ചിന്‍ ഖിലാരിയാണ് ഇന്ത്യക്ക് മറ്റൊരു വെള്ളി നേടികൊടുത്തത്.
https://www.facebook.com/Malayalivartha