പാരീസ് പാരാലിമ്പിക്സില്‍ പുരുഷ ജാവലിന്‍ ത്രോ എഫ് 41ല്‍ ഇന്ത്യയുടെ നവ്ദീപ് സിങ്ങിന് സ്വര്‍ണം...
പാരീസ് പാരാലിമ്പിക്സില്‍ പുരുഷ ജാവലിന്‍ ത്രോ എഫ് 41ല്‍ ഇന്ത്യയുടെ നവ്ദീപ് സിങ്ങിന് സ്വര്‍ണം. സ്വര്‍ണം നേടിയ ഇറാന്റെ സദീഗ് ബൈത് രാഷ്ട്രീയ ആംഗ്യങ്ങള്‍ കാണിക്കരുതെന്ന് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയുടെ നിയമം തെറ്റിച്ചതിന് അയോഗ്യനായതോടെയാണ് നവ്ദീപിന്റെ വെള്ളി സ്വര്‍ണമായി മാറിയത്.
ഉയരം കുറഞ്ഞ അത്ലറ്റുകള്‍ക്ക് വേണ്ടിയുള്ള ക്ലാസിഫിക്കേഷനില്‍ മത്സരിച്ച നവ്ദീപ് 47.32 മീറ്റര്‍ എറിഞ്ഞ് ലോക റെക്കോര്‍ഡ് ഉടമയായ ചൈനയുടെ സണ്‍ പെങ്സിയാങ്ങിനെ മറികടന്നാണ് ആദ്യം വെള്ളി നേടിയത്.
ടി64 പുരുഷന്മാരുടെ ഹൈജംപില്‍ പ്രവീണ്‍ കുമാറും സ്വര്‍ണപ്പതക്കമണിഞ്ഞു. വനിതകളുടെ ടി 12 വിഭാഗത്തില്‍ 200 മീറ്ററില്‍ സിംറാന്‍ വെങ്കലം നേടി. ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയും 13 വെങ്കലവും നേടി ഇന്ത്യ 16ാം സ്ഥാനത്താണ്.
93 സ്വര്‍ണവും 73 വെള്ളിയും 49 വെങ്കലവും നേടിയ ചൈന ഒന്നാമതും 47 സ്വര്‍ണവും 41 വെള്ളിയും 31 വെങ്കലവുമായി ബ്രിട്ടന്‍ രണ്ടാമതും 35 സ്വര്‍ണവും 41 വെള്ളിയും 25 വെങ്കലവുമായി അമേരിക്ക മൂന്നാമതുമാുള്ളത്.
https://www.facebook.com/Malayalivartha