ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഒഫ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചു...
ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഒഫ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചു. 15 പേരടങ്ങുന്ന ടീമിനെ ഋതുരാജ് ഗെയ്ക്വാദാണ് നയിക്കുന്നത്. ലക്‌നൗവിലെ ഏകന സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ചുവരെയാണ് മത്സരം.
ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവും ഇറാനി ട്രോഫിയില്‍ ഇല്ല. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജുവിനെ തഴഞ്ഞത് വിവാദമായി മാറി. ഇഷാന്‍ കിഷനാണ് പ്രധാന വിക്കറ്റ് കീപ്പര്‍.യഷ് ദയാലും ധ്രുവ് ജുറെലും ടീമില്‍ ഇടം നേടി. എന്നാല്‍ സഞ്ജുവിനെ ഒഴിവാക്കിയത് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താനാണെന്ന വാദവും ഉയര്‍ന്നു. അഭിമന്യു ഈശ്വരനാണ് വൈസ് ക്യാപ്റ്റന്‍.
ഒക്ടോബര്‍ ആറു മുതല്‍ തുടങ്ങുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഋഷഭ് പന്തിന് വിശ്രമം നല്‍കിയാല്‍ ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കും. അതേസമയം പന്ത് ടി20 കളിച്ചാല്‍ മലയാളി താരത്തെ ബാറ്ററായി പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha