ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഗ്വാളിയോറില്‍ നിരോധനാജ്ഞ....
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഗ്വാളിയോറില്‍ നിരോധനാജ്ഞ. ഗ്വാളിയോറിലാണ് ആദ്യ പോരാട്ടം നടക്കുന്നത്. മത്സര ദിവസം ഹിന്ദു മഹാസഭ ഗ്വാളിയോര്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പരമ്പരയിലെ ആദ്യ പോരാട്ടം ഈ മാസം ആറിന് ഞായറാഴ്ചയാണ് അരങ്ങേറുന്നത്. ഏഴാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിഷേധങ്ങള്‍, പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യം വിളികള്‍, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ എന്നിവയെല്ലാം നിരോധിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളും ഭരണ മാറ്റവുമാണ് ഹിന്ദു മഹാസഭയുടെ ബന്ദിലേക്ക് നയിച്ചിരിക്കുന്നത്.
മത്സരം റദ്ദാക്കണമെന്നു നേരത്തെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും അരങ്ങേറി. ഇതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളടക്കമുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
" f
https://www.facebook.com/Malayalivartha