2000 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം... വനിത ട്വന്റി 20യിലെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം ഷഫാലി വര്‍മ.
2000 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം... വനിത ട്വന്റി 20യിലെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം ഷഫാലി വര്‍മ.
ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് 20 വയസ്സും 255 ദിവസവും പ്രായമുള്ള താരത്തിന്റെ നേട്ടം.
23 വയസ്സും 35 ദിവസവും പ്രായമുള്ളപ്പോള്‍ അയര്‍ലന്‍ഡ് താരം ഗാബി ലൂയിസ് സ്വന്തമാക്കിയ റെക്കോഡാണ് ഷഫാലി മറികടന്നത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ 2000ത്തിലെത്താനായി ഷഫാലിക്ക് 18 റണ്‍സാണ് വേണ്ടിയിരുന്നത്. 43 റണ്‍സെടുത്താണ് താരം തിരിച്ചുകയറിയത്.
വനിത ട്വന്റി 20യില്‍ 2000 ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്ററാണ് ഷഫാലി. സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, മിഥാലി രാജ്, ജമീമ റോഡ്രിഗസ് എന്നിവരാണ് മുന്‍ഗാമികള്‍. 2019ല്‍ 15ാം വയസ്സിലാണ് ഷഫാലി ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയത്.
ആസ്‌ട്രേലിയയുടെ അനബല്‍ സതര്‍ലാന്‍ഡിനെയാണ് മറികടന്നത്. വനിത ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടിയതിന്റെ റെക്കോഡും ഷഫാലിയുടെ പേരിലാണ്.
"
https://www.facebook.com/Malayalivartha