ജ്വാല ഗുട്ടയെ വിലക്കിയ നടപടിക്ക് സ്റ്റേ
ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെ ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ ആജീവനാന്തം വിലക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ ജ്വാലയ്ക്ക് ഡെന്മാര്ക്ക് ഓപ്പണില്‍ കളിക്കാന്‍ കഴിയും. ആഗസറ്റ് 25 ന് നടന്ന ദില്ലി സ്മാഷേര്‍സ്, ബംഗ്ലാബീറ്റ്സ് മത്സരത്തില്‍ നിന്ന് ദില്ലി സ്മാഷേര്‍സ് അവസാന നിമിഷം പിന്മാറുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ബംഗ്ലാബീറ്റ്സിന്റെ കളിക്കാരില്‍ മാറ്റം വരുത്തിയതായിരുന്നു കാരണം. ദില്ലി സ്മാഷേര്സിന്റെ പ്രധാന താരമെന്ന നിലയില്‍ ജ്വാല ഗുട്ട ഇതില്‍ സജീവമായി ഇടപെട്ടെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന് പിന്നീട് കണ്ടെത്തി. തുടര്‍ന്നാണ് അച്ചടക്കസമിതി വിലക്കിന് ശുപാര്‍ശ ചെയ്തത്.
https://www.facebook.com/Malayalivartha