കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...
കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...
മൂന്നാം ദിനം ബാറ്റിങ് തുടരുന്ന കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെന്ന നിലയില്‍. കേരളത്തിനായി വരുണ്‍ നായനാരും പിന്നാലെ ഷോണ്‍ റോജറും സെഞ്ച്വറികള്‍ നേടി. ഷോണ്‍ ക്രീസില്‍ തുടരുന്നു. വരുണിന്റേയും ഷോണിന്റെയും ഇന്നിങ്‌സുകളാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്. 2 വിക്കറ്റിന് 231 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം കളി തുടങ്ങിയത്.
സ്‌കോര്‍ 259 ല്‍ നില്‍ക്കെ വരുണ്‍ നായനാരുടെ വിക്കറ്റ് നഷ്ടമായി. 122 റണ്‍സായിരുന്നു വരുണ്‍ നേടിയത്. 17 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വരുണിന്റെ ഇന്നിങ്സ്. തുടര്‍ന്നെത്തിയ രോഹന്‍നായര്‍ ഏകദിന ശൈലിയില്‍ ബാറ്റിങ് തുടങ്ങിയെങ്കിലും 25 റണ്‍സെടുത്ത് പുറത്തായി.അതിനിടെ ഷോണ്‍ റോജര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി.
ഷോണ്‍ 114 റണ്‍സുമായാണ് ബാറ്റിങ് തുടരുന്നത്. 20 റണ്‍സുമായി അഹമ്മദ് ഇമ്രാനാണ് താരത്തിനൊപ്പം പുറത്താകാതെ നില്‍ക്കുന്നത്. ടൂര്‍ണമെന്റില്‍ ഈ സീസണിലെ ഷോണിന്റെ രണ്ടാം സെഞ്ച്വറിയാണ് ഇത്. കഴിഞ്ഞ മത്സരത്തില്‍ ചണ്ഡീഗഢിനെതിരെയും ഷോണ്‍ സെഞ്ച്വറി നേടിയിരുന്നു.
"
https://www.facebook.com/Malayalivartha