യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം....
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് ഡബ്‌ളടിച്ച മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ലിക് ക്ലബ് സ്പാര്‍ട്ട പ്രാഗിനെ പെപ് ഗ്വാര്‍ഡിയോളയും സംഘവും തരിപ്പണമാക്കി. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മന്‍ ക്ലബ് ആര്‍.ബി ലൈപ്‌സിഷിനെ പരാജയപ്പെടുത്തി.
ഹാലണ്ടിനെ കൂടാതെ, ഫില്‍ ഫോഡന്‍, ജോണ്‍ സ്റ്റോണ്‍സ്, മാത്യൂസ് നൂനസ് എന്നിവരും സിറ്റിക്കായി വലകുലുക്കി. ജയത്തോടെ ചാമ്പ്യന്‍സ് ലീഗിലെ അപരാജിത കുതിപ്പ് 26 മത്സരങ്ങളായി സിറ്റി വര്‍ധിപ്പിച്ചു.
മൂന്നാം മിനിറ്റില്‍ തന്നെ ഫിന്‍ ഫോഡന്‍ എതിരാളികളുടെ വലകുലുക്കി വരാനിരിക്കുന്ന ഗോള്‍ വേട്ടയുടെ സൂചന നല്‍കി. മാനുവല്‍ അകാന്‍ജിയാണ് ഗോളിന് വഴിയൊരുക്കിയത്.എന്നാല്‍, ആദ്യ പകുതിയില്‍ രണ്ടാമതൊന്ന് ലക്ഷ്യം കാണാന്‍ സിറ്റിക്കായില്ല. ഗോള്‍ കീപ്പര്‍ പീറ്റര്‍ വിന്‍ഡാലിന്റെ സേവുകളാണ് ജര്‍മന്‍ ക്ലബിനെ രക്ഷപ്പെടുത്തിയത്.
രണ്ടാം പകുതിയില്‍ സിറ്റി അതിന്റെ ക്ഷീണം തീര്‍ത്തു. 58ാം മിനിറ്റില്‍ അതിശയിപ്പിക്കുന്ന ഒരു അക്രോബാറ്റിക് ഗോളിലൂടെ ഹാലണ്ട് സിറ്റിയുടെ ലീഡ് വര്‍ധിപ്പിച്ചു. ബ്രസീല്‍ താരം സാവീഞ്ഞോ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തി നല്‍കിയ പന്താണ് താരം ഉയര്‍ന്നുചാടി ഇടങ്കാല്‍ കൊണ്ട് വലയിലാക്കിയത്.
"
https://www.facebook.com/Malayalivartha