മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു....
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു....ഇന്ത്യന്‍ ഇലവനില്‍ ഒരു മാറ്റം വരുത്തി്. പേസര്‍ ജസ്പ്രീത് ബംറയ്ക്കു പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡ് നിരയില്‍ രണ്ടു മാറ്റം വരുത്തിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ വിജയശില്‍പ്പിയായ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സാന്റ്നര്‍, പേസര്‍ ടിം സൗത്തി എന്നിവര്‍ മൂന്നാം ടെസ്റ്റിനില്ല. ഇവര്‍ക്കു പകരം ഇഷ് സോധി, മാറ്റ് ഹെന്റി എന്നിവരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ, ആശ്വാസ ജയം തേടിയാണ് നായകന് രോഹിത് ശര്‍മ്മയുടെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. ആദ്യ രണ്ടു ടെസ്റ്റിലും വിജയം നേടിയ ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കി. ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുന്‍പ് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനായി ഇന്ത്യന്‍ ടീമിന് ജയം അനിവാര്യമാണ്.
"
https://www.facebook.com/Malayalivartha