കൗമാര കായിക മാമാങ്കത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം...
കൗമാര കായിക മാമാങ്കത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. ഭിന്നശേഷിക്കാരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള കായിക താരങ്ങളുമുള്‍പ്പെടെ പതിനായിരക്കണക്കിന് താരങ്ങള്‍ മാറ്റുരക്കുന്ന ഒളിമ്പിക്‌സ് മാതൃകയിലുള്ള 'കേരള സ്‌കൂള്‍ കായികമേള കൊച്ചി 24'നാണ് തിങ്കളാഴ്ച വിസില്‍ മുഴങ്ങുന്നത്.
വൈകീട്ട് നാലിന് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
വര്‍ണാഭമായ കലാപരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറും. വിവിധ ജില്ലകളിലൂടെ കടന്നുവന്ന ദീപശിഖ പ്രയാണവും ട്രോഫി പര്യടനവും തിങ്കളാഴ്ച തൃപ്പൂണിത്തുറയില്‍ ഒത്തുചേര്‍ന്ന് സംയുക്ത പ്രയാണമായി വേദിയിലേക്കെത്തും. എറണാകുളം മഹാരാജാസ് സ്റ്റേഡിയം ഉള്‍പ്പെടെ ജില്ലയിലെ 17 വേദികളിലായി 24,000 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന കായിക മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കമാവുക.
11ന് സമാപന സമ്മേളനവും സമ്മാനദാനച്ചടങ്ങും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍റോളിങ് ട്രോഫി നല്‍കുമെന്ന പ്രത്യേകതയും ഇത്തവണത്തെ കായികമേളക്കുണ്ട്.
"
https://www.facebook.com/Malayalivartha