അഭിനവിന് റെക്കോഡോടെ സ്വര്‍ണം....
നീന്തല്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ അഭിനവിന് റെക്കോഡോടെ സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് ഇനത്തിലാണ് റെക്കോഡിട്ടത്. വള്ളംകളിയുടെ നാടായ ചമ്പക്കുളത്തുനിന്നെത്തിയ എസ്. അഭിനവ് കഴിഞ്ഞ വര്‍ഷം സംസ്ഥാന ജൂനിയര്‍ മീറ്റില്‍ ഏഴ് സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ സ്റ്റേറ്റ് മീറ്റില്‍ ഒരു വെങ്കലവും നാഷണല്‍ സ്‌കൂള്‍ മീറ്റില്‍ ഒരു സ്വര്‍ണവും അഭിനവ് നീന്തിയെടുത്തു. മത്സരത്തിന്റെ ആദ്യദിനം ഒരു മിനിറ്റ് രണ്ട് സെക്കന്‍ഡ് 12 മൈക്രോ സെക്കന്‍ഡിലാണ് റെക്കോഡ് നേടിയത്.
1:2:27 മിനിറ്റെന്ന റെക്കോഡാണ് മറികടന്നത്. തിരുവനന്തപുരം സായിയുമായി ചേര്‍ന്നുള്ള ഗ്ളന്‍സ് മാര്‍ക്ക് അക്വാട്ടിക് ഫൗണ്ടേഷനിലാണ് അഭിനവ് നീന്തല്‍ പരിശീലിക്കുന്നത്. അഭിലാഷ് തമ്പിയാണ് കോച്ച്. തുണ്ടത്തില്‍ എം.വി.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ഥിയായ അഭിനവ് രണ്ടര വര്‍ഷം മുന്‍പാണ് തിരുവനന്തപുരത്ത്് എത്തിയത്.
അതിനു മുന്‍പ് മൂന്നുവര്‍ഷം കളമശ്ശേരി രാജഗിരി അക്കാദമിയിലായിരുന്നു അഭിനവ്. നീന്തലിലെ സ്വര്‍ണവേട്ടക്കാരന് ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മത്സരിക്കണമെന്നതാണ് ആഗ്രഹം. അച്ഛന്‍ സൂരജ് ടാക്‌സി ഡ്രൈവറാണ്. ബുധനാഴ്ച 200 മീറ്റര്‍ ബാക്ക് സ്ട്രോക്കിലും വ്യാഴാഴ്ച 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലുമുള്ള മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha