Widgets Magazine
16
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അജിത് ഡോവൽ ചൈനയിലേക്ക്... പ്രത്യേക പ്രതിനിധി ചർച്ചകൾക്കായാണ് പോകുന്നത്...ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച്, എസ് ജയശങ്കർ രാജ്യസഭയിലും ലോക്സഭയിലും വിശദമായ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം...


ഇസ്രായേലിന് യുദ്ധക്കൊതി...അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തു...അതിശക്തമായ സ്ഫോടനങ്ങളാണ് സിറിയയില്‍ നടത്തിയത്...റിക്ടര്‍ സ്‌കെയിലില്‍ പോലും ഈ സ്ഫോടനത്തിന്റെ തോത് രേഖപ്പെടുത്തി...


ആന്ധ്രയിലെ കന്യാസ്ത്രീ കോണ്‍വെന്റ് ഹോസ്റ്റലില്‍ ജനിച്ച നവജാത ശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തി...ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടത്തിയത്...ജനിച്ച് മിനിറ്റുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു...


ഫ്രാന്‍സിന്റെ ഭാഗമായ മേയോട്ട് ദ്വീപില്‍ ആഞ്ഞടിച്ച, ചിഡോ ചുഴലിക്കാറ്റ് ജീവനെടുത്തത് ആയിരങ്ങളുടെ എന്ന് റിപ്പോര്‍ട്ട്...ഉഷ്ണമേഖല കൊടുങ്കാറ്റ് ആഞ്ഞടിച്ചത്... വ്യാപകമായ നാശനഷ്ടങ്ങള്‍ ഇതുണ്ടാക്കി...


അസദ് ഭരണത്തിന് അവസാനമായ സിറിയയിൽ പുതിയ പ്രതിസന്ധികളാണ്...സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍..മുന്നറിയിപ്പുമായി സിറിയന്‍ വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി...

ഇന്ത്യക്ക് അഭിമാനം: ദൊമ്മരാജു ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ, മറികടന്നത് കാസ്പറോവിന്റെ റെക്കോര്‍ഡ്

12 DECEMBER 2024 10:52 PM IST
മലയാളി വാര്‍ത്ത

വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ദൊമ്മരാജു ഗുകേഷ്. 14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ഗുകേഷ്. 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഗുകേഷിന്റെ പ്രായം.

22-ാം വയസില്‍ ലോകചാമ്പ്യനായ ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് ഇതോടെ മറികടന്നത്. നേരത്തെ ആവേശം അവസാനറൗണ്ടുവരെ നീണ്ട കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ജേതാവായാണ് ദൊമ്മരാജു ഗുകേഷ് ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യതനേടിയത്. ഇതോടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടുന്ന, കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ ജേതാവാകുന്ന പ്രായംകുറഞ്ഞ താരമായി ഗുകേഷ് മാറിയിരുന്നു. ഏഴാം വയസ്സില്‍ കരുനീക്കംതുടങ്ങിയ ഗുകേഷ് ലോകറാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള അഞ്ചുപേരെ പിന്തള്ളിയാണ് ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യതനേടിയത്. വിശ്വനാഥന്‍ ആനന്ദിനുശേഷം കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായിരുന്നു ഗുകേഷ്.

വേരുകള്‍ ആന്ധ്രാപ്രദേശിലാണെങ്കിലും ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ ദേശമായ ചെന്നൈയില്‍നിന്നുതന്നെയാണ് ഗുകേഷിന്റെ വരവ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി(വാക)യുടെ സന്തതിയാണ്. 2020 മുതല്‍ ഇവിടെ പരിശീലിക്കുന്നു. ചെന്നൈയിലെ വേലമ്മാള്‍ വിദ്യാലയ സ്‌കൂളില്‍ പഠിക്കവേ ഏഴാം വയസ്സില്‍ ചെസ് കളി തുടങ്ങി. 12 വയസ്സും ഏഴുമാസവും 17 ദിവസവുമായപ്പോള്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തി. 2750 എലോ റേറ്റിങ് നേടുന്ന പ്രായംകുറഞ്ഞയാളും കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ പ്രായംകുറഞ്ഞ താരവുമായി. ഈ വിജയത്തിലൂടെ, 40 വര്‍ഷം പഴക്കമുള്ള ഗാരി കാസ്പറോവിന്റെ റെക്കോഡും ഗുകേഷ് മറികടന്നു.

2015-ല്‍ അണ്ടര്‍-9 ഏഷ്യന്‍ സ്‌കൂള്‍ ചെസ് വിജയം നേടിയ ഗുകേഷ് 2018-ല്‍ വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പ് വിജയം. (അണ്ടര്‍-12) നേടി. ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം. 2019-ല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ചു. 2021-ല്‍ ജൂലിയസ് ബെയര്‍ ചലഞ്ചേഴ്സ് വിജയം. 2022 ഏഷ്യന്‍ ഗെയിംസില്‍ ടീം ഇനത്തില്‍ വെള്ളി, ചെസ് ഒളിമ്പ്യാഡില്‍ ഒന്നാം ബോര്‍ഡില്‍ സ്വര്‍ണമെഡല്‍, 2700 എലോ റേറ്റിങ് മറികടന്നു, ലോകചാമ്പ്യനായശേഷം മാഗ്‌നസ് കാള്‍സണെ തോല്‍പ്പിക്കുന്ന പ്രായംകുറഞ്ഞ താരമായി. 2023-ല്‍ 2750 എലോ റേറ്റിങ് പോയിന്റ് മറികടന്നു, വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഫിഡേ റേറ്റിങ്ങില്‍ മുന്നിലുള്ള ഇന്ത്യക്കാരനായി. കാന്‍ഡിഡേറ്റ്സ് ചെസ്സിന് യോഗ്യത നേടി. ഒപ്പം ഏഷ്യന്‍ ചെസ് ഫെഡറേഷന്‍ വര്‍ഷത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഒടുവില്‍ ലോകചാമ്പ്യനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് അടച്ചുകെട്ടി പാര്‍ട്ടി സമ്മേളനം: പരിപാടിയുടെ സംഘാടകരും അതില്‍ പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി  (33 minutes ago)

മിണ്ടി കഴിഞ്ഞാല്‍ എന്നെ എയറില്‍ ആക്കുന്ന ചില ആളുകള്‍ ഉണ്ട്; ഇപ്പോള്‍ അതും ട്രെന്‍ഡ് ആണ്, അതുകൊണ്ട് ഞാന്‍ അതും ആസ്വദിക്കുന്നു:ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍  (1 hour ago)

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി; ഈ സാമ്പത്തിക വര്‍ഷം 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍: ആകെ സര്‍ക്കാര്‍ ഗ്യാരന്റി 1295.56 കോടി രൂപയായി  (1 hour ago)

അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്‌ക്കെതിരെ കർശന നടപടി; രാത്രികാലങ്ങളിൽ ഇന്ന് മുതൽ പരിശോധന..  (1 hour ago)

പ്രിയങ്ക ഗാന്ധി വദ്ര തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയപ്പോള്‍ കൊണ്ടുവന്ന ബാഗാണ് വിഷയം  (1 hour ago)

AJIT DOVAL അജിത് ഡോവൽ ചൈനയിലേക്ക്  (1 hour ago)

പ്ലാസ്റ്റിക് ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്ത് കുരുങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

SYRIA സിറിയയിൽ ഭൂകമ്പം ഉണ്ടാക്കി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത  (2 hours ago)

ടീകോമിന് നഷ്ടപരിഹാരം നല്‍കി സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവം: കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ല, കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ തിരി  (2 hours ago)

കേരള വനനിയമ ഭേദഗതി കരട് വിജ്ഞാപനം കര്‍ഷക-ആദിവാസി ദ്രോഹമാണെന്നും അത് അടിയന്തരമായി പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (2 hours ago)

പെണ്‍കുട്ടി മഠത്തില്‍ പ്രസവിച്ചു  (2 hours ago)

Cyclone-Chido ഒന്നും ചെയ്യാനാവാതെ ഫ്രാന്‍സ്  (2 hours ago)

ഗോലാൻ കുന്നുകളിലെ കുടിയേറ്റം ഇരട്ടിയാക്കാൻ തീരുമാനിച്ച് ഇസ്രയേൽ; സിറിയയിൽ ബഷാർ അസദ് സർക്കാരിന്റെ പതനത്തിനു പിന്നാലെയാണ് തീരുമാനം  (2 hours ago)

Malayali Vartha Recommends