ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായ ഡി ഗുകേഷ് ഇന്ത്യയില്‍ വന്‍ വരവേല്പ്പ്
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായ ഡി ഗുകേഷ് ഇന്ത്യയില്‍ വന്‍ വരവേല്‍പ്പ്. തമിഴ്‌നാട് കായിക വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഗുകേഷിന് വലിയ വരവേല്‍പ് ഒരുക്കിയത്.
ഗുകേഷിനെ കായിക വകുപ്പ് സെക്രട്ടറി അടക്കമുള്ളവരാണ് ഗുകേഷിന് സ്വീകരിച്ചത്. വിജയത്തില്‍ വലിയ സന്തോഷമെന്നും പിന്തുണയ്ക്ക് വലിയ നന്ദിയെന്നും ഗുകേഷ് വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കി
വിമാനത്താവളത്തില്‍ നിന്ന് താന്‍ പഠിച്ച വേലമ്മാള്‍ സ്‌കൂളിലേക്കാണ് ഗുകേഷ് പോയത്. ചെസ് ബോര്‍ഡിന്റെ രൂപത്തിലുള്ള വാഹനത്തിലാണ് ഗുകേഷിന് യാത്ര ഒരുക്കിയിട്ടുള്ളത്. നാളെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗുകേഷിന് അഞ്ച് കോടി രൂപയാണ് സമ്മാനിക്കുക.
സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ക്ലാസിക്കല്‍ ഫോര്‍മാറ്റിലെ അവസാന മത്സരത്തില്‍ ഗുകേഷ് വിജയകിരീടം ചൂടിയത്. നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിംഗ് ലിറനെയാണ് ഗുകേഷ് അട്ടിമറിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ വിശ്വവിജയിയായ ഗുകേഷ്, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനാണ്. രാജ്യത്തിനാകെ അഭിമാനിക്കാവുന്ന ഒരുപിടി റെക്കോര്‍ഡുകളോടെയാണ് സിങ്കപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് ഗുകേഷ് മടങ്ങിയെത്തിയത്.
"
https://www.facebook.com/Malayalivartha