ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു വിവാഹിതയായി...
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ സുഹൃത്തും പോസിഡെക്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ വെങ്കടദത്ത സായിയാണ് വരന്‍.
രാജസ്ഥാന്‍ ഉദയ്പുരിലെ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വെള്ളിയാഴ്ച തുടങ്ങിയ ചടങ്ങുകള്‍ മൂന്ന് ദിവസം നീണ്ടു. ചൊവ്വാഴ്ച വധൂവരന്മാരുടെ നാടായ ഹൈദരാബാദില്‍ വിവാഹസല്‍ക്കാരം നടക്കും. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്.
ചടങ്ങില്‍ സെലബ്രിറ്റികളും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തതായാണ് സൂചനകളുള്ളത്. വിവാഹ ചിത്രങ്ങള്‍ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എക്‌സില്‍ പങ്കുവെച്ചു. ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധു ജനുവരിയില്‍ത്തന്നെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha