ബോര്‍ഡര്‍ -ഗവാസ്‌കര്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആസ്ട്രേലിയക്ക് വമ്പന്‍ സ്‌കോര്‍....
ബോര്‍ഡര്‍ -ഗവാസ്‌കര്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആസ്ട്രേലിയക്ക് വമ്പന്‍ സ്‌കോര്‍. രണ്ടാം ദിനവും വീറോടെ പൊരുതിയ ഓസീസ് ബാറ്റര്‍മാര്‍ 474 റണ്‍സിലാണ് ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചത്.
സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി. രണ്ടാം ദിനം ആറിന് 311 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസ്, രണ്ടാം ദിവസവും വീറോടെ പൊരുതി. ആദ്യ ദിനം 68 റണ്‍സ് നേടിയ സ്മിത്ത്, 72 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് പുറത്തായത്.
ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് സ്മിത്തിന് ഉറച്ച പിന്തുണയുമായി പൊരുതിയപ്പോള്‍, രണ്ടാംദിനം ഓസീസ് ഇന്നിങ്സില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. 63 റണ്‍സ് നേരിട്ട കമിന്‍സ് (49) അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വീണു. രവീന്ദ്ര ജദേജയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി പിടിച്ചാണ് താരം പുറത്തായത്.
"
https://www.facebook.com/Malayalivartha