ഏറ്റുമുട്ടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സും ജാംഷഡ്പുര്‍ എഫ്.സിയും
കേരള ബ്ലാസ്റ്റേഴ്‌സും ജാംഷഡ്പുര്‍ എഫ്.സിയും. തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ മൊഹമ്മദന്‍സിനെതിരായ 3-0ന്റെ ജയമാണ് ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്നിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷയേകുന്നത്. ഈസ്റ്റ് ബംഗാളിനോട് കൊല്‍ക്കത്തയില്‍ നിര്‍ഭാഗ്യ തോല്‍വി വഴങ്ങിയാണ് ജാംഷഡ്പുര്‍ നാട്ടില്‍ തിരിച്ചെത്തിയത്.
11 കളികളില്‍ 18 പോയന്റുമായി ആതിഥേയര്‍ എട്ടാം സ്ഥാനത്താണ്. 13 കളികളില്‍ 14 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് പത്താമതാണ്. ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോല്‍വിയറിഞ്ഞിട്ടില്ല.
യാവി സിവേറിയോ, ജോര്‍ദാന്‍ മുറെ, യാവി ഹെര്‍ണാണ്ടസ് തുടങ്ങിയ ഗോളടി വീരന്മാര്‍ ജാംഷഡ്പുര്‍ നിരയിലുണ്ട്. ബ്ലാസ്റ്റേഴ്‌സ് പോലെ ഉരുക്കുനഗരത്തിലെ ടീമിന്റെ പ്രതിരോധത്തിന് തീരെ ഉറപ്പില്ല. മത്സരം വിജയിക്കുകയാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്‌സ് താല്‍ക്കാലിക പരിശീലകന്‍ പറയുന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ യുവ പ്രതിരോധ ഭടന്‍ ഹോര്‍മിപാം സസ്‌പെന്‍ഷന്‍ കാരണം കളിക്കാതിരിക്കുന്നത് ടീമിന് വിനയാകും. ഇതോടെ മിലോസ് ഡ്രിനിസിച്ചിന് പ്രതിരോധത്തില്‍ പണി വര്‍ദ്ധിക്കും. ഇഷാന്‍ പണ്ഡിതയും ജീസസ് ജിമിനസും കളിക്കുമോയെന്ന് ഉറപ്പില്ല. അഡ്രിയാന്‍ ലുണയും നോവ സദൂയിയും ജാംഷഡ്പുര്‍ പ്രതിരോധത്തിന് ഭീഷണിയാകും. ഇന്നലെ നടന്ന മത്സരത്തില്‍ ബംഗളുരു എഫ്.സി 4-2ന് ചെന്നൈയിന്‍ എഫ്.സിയെ തോല്‍പിച്ചു.
"
https://www.facebook.com/Malayalivartha