ഡബിള്‍സ് ചാംപ്യന്‍ ഇന്ത്യയുടെ ബൊപ്പണ്ണ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്ത്
ഡബിള്‍സ് ചാംപ്യന്‍ ഇന്ത്യയുടെ ബൊപ്പണ്ണ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്ത് . കഴിഞ്ഞ വര്‍ഷം മാത്യു എബ്ഡനൊപ്പമാണ് ബൊപ്പണ്ണ കിരീട നേട്ടം ആഘോഷിച്ചത്. ഇത്തവണ പുതിയ സഖ്യവുമായി എത്തിയെങ്കിലും ആദ്യ റൗണ്ടിനപ്പുറത്തേക്ക് പോരാട്ടം നീണ്ടുനിന്നില്ല.
സ്പെയിന് താരങ്ങളായ പെഡ്രോ മാര്‍ട്ടിനസ്- ജാമി മുനര്‍ സഖ്യത്തോടാണ് ഇന്തോ- കൊളംബിയന്‍ സഖ്യം പരാജയപ്പെട്ടത്. പൊരുതി നില്ക്കാന് സഖ്യത്തിനു സാധിച്ചെങ്കിലും സ്പാനിഷ് സഖ്യം അന്തിമ വിജയം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 7-5, 7-6 (75).
"
https://www.facebook.com/Malayalivartha