പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ....
പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ നേപ്പാളിനെ 78-40ന് പരാജയപ്പെടുത്തി ആധികാരികമായാണ് ഇന്ത്യയുടെ കിരീടനേട്ടം.
ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഒന്നാം ടേണില്‍ ഇന്ത്യ 34 പോയിന്റ് നേടുകയും ചെയ്തു. ക്യാപ്റ്റന്‍ പ്രിയങ്ക ഇംഗ്ലെ മികച്ച ഫോമോടെ ഒന്നിലധികം ടച്ചുകള്‍ നേടി തിളങ്ങി.
ഒരു ഡ്രീം റണ്‍ പോലും നേടാനാകാതെ നേപ്പാള്‍ കുഴങ്ങുന്നതിനാണ് സ്റ്റേഡിയം സാക്ഷിയായത്. രണ്ടാം ടേണില്‍ ദീപയുടെ നേതൃത്വത്തില്‍ ഒരു തിരിച്ചുവരുവിന് നേപ്പാള്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് 24 പോയിന്റെ സ്വന്തമാക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. മൂന്നാം ടേണിലും ഇന്ത്യ തന്നെ ആധിപത്യം പുലര്‍ത്തി.
നാലാം ടേണില്‍ അഞ്ച് മിനിറ്റ് 14 സെക്കന്‍ഡ് നീണ്ടുനിന്ന ഡ്രീം റണ്ണുമായി ചൈത്ര ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ-78, നേപ്പാള്‍-40. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണകൊറിയ, ഇറാന്‍, മലേഷ്യ എന്നീ രാജ്യങ്ങളെ തോല്‍പ്പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനേയും സെമിയില്‍ ദക്ഷിണാഫ്രിക്കയേയും പരാജയപ്പെടുത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha