ഐ.സി.സി ഏകദിന ബാറ്റിങ് വനിത റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപണര്‍ സ്മൃതി മന്ദാന രണ്ടാം സ്ഥാനത്തേക്ക്
ഐ.സി.സി ഏകദിന ബാറ്റിങ് വനിത റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് ബാറ്റുവീശിക്കയറി ഇന്ത്യന്‍ ഓപണര്‍ സ്മൃതി മന്ദാന. അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ ഇന്നിങ്‌സുകളുടെ ബലത്തിലാണ് മന്ദാന വമ്പന്‍ കുതിപ്പു നടത്തിയത്. റാങ്കിങ്ങില്‍ ആദ്യ 10ലെ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് താരം 738 പോയിന്റ്.
ദക്ഷിണാഫ്രിക്കയുടെ ലോറ വുള്‍വാര്‍ട്ടാണ് ഒന്നാമത് 773 പോയിന്റ്. ജമീമ റോഡ്രിഗസ് 17ാം സ്ഥാനത്താണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ദീപ്തി ശര്‍മ ആറാമതുണ്ട്.റാങ്കിങ്ങില്‍ വന്‍കുതിപ്പുമായി സ്മൃതി മന്ദാന
https://www.facebook.com/Malayalivartha