കാര്‍ലോസ് അല്‍ക്കരാസിനെ തകര്‍ത്ത് ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്
ടെന്നീസ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തില്‍ യുവ താരവും സ്പാനിഷ് സെന്‍സേഷനുമായ കാര്‍ലോസ് അല്‍ക്കരാസിനെ തകര്‍ത്ത് ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്. 25 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന അനുപമ ചരിത്രത്തിലേക്ക് ഇനി രണ്ട് ജയങ്ങള്‍ മാത്രമാണ് താരത്തിനു വേണ്ടത്.
ക്വാര്‍ട്ടറില്‍ നാല് സെറ്റ് നീണ്ട ത്രില്ലര്‍ പൊരുതി ജയിച്ച് ജോക്കോ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ സെമിയിലേക്ക് മുന്നേറുകയായിരുന്നു. അവസാന നാലില്‍ അലക്‌സാണ്ടര്‍ സ്വരേവാണ് ജോക്കോയുടെ എതിരാളി. സ്‌കോര്‍: 46, 64, 63, 64.
https://www.facebook.com/Malayalivartha