ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോള്‍മഴയില്‍ മുക്കി ആഴ്സണല്‍...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോള്‍മഴയില്‍ മുക്കി ആഴ്‌സണല്‍. ഒന്നിനെതിരെ അഞ്ചു ഗോളിനായിരുന്നു ആഴ്‌സണലിന്റെ ജയമുണ്ടായിരുന്നത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആഴ്സണല്‍ ലീഡ് നേടി സിറ്റിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കളിയുടെ രണ്ടാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിന്റെ വകയായിരുന്നു ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എര്‍ലിങ് ഹാലണ്ട് (55) സിറ്റിക്കായി സമനില ഗോള്‍ നേടി. എന്നാല്‍ സമനില അധികനേരം നീണ്ടുനിന്നില്ല.
ഒരു മിനിറ്റിനുള്ളില്‍ ആഴ്‌സണല്‍ തിരിച്ചടിച്ചു. തോമസ് പാര്‍ട്ടി (56), ലെവിസ് സ്‌കെല്ലി (62), കായ് ഹാവെര്‍ട്സ് (76), എഥാന്‍ ന്വാനേറി (90) എന്നിങ്ങനെ കൃത്യമായ ഇടവേളകളില്‍ ആഴ്‌സണല്‍ ഗോള്‍ കണ്ടെത്തി. വിജയത്തോടെ പ്രീമിയര്‍ ലീഗില്‍ കിരീടപോരാട്ടം കടുപ്പിക്കാനായി ആഴ്‌സണലിന് കഴിഞ്ഞു.
24 മത്സരങ്ങളില്‍ 50 പോയിന്റുള്ള ടീം പോയിന്റ് ടേബിളില്‍ രണ്ടാമതാണ്. 23 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുള്ള ലിവര്‍പുള്‍ ആണ് ഒന്നാം സ്ഥാനത്ത്. 41 പോയിന്റുമായി നാലാമതാണ് സിറ്റി.
"
https://www.facebook.com/Malayalivartha