അണ്ടര്‍ 19 വനിത ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്മാര്‍...
അണ്ടര്‍ 19 വനിത ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്മാര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 വനിത ലോകകിരീടം കരസ്ഥമാക്കുന്നത്. ഫെനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലോകകിരീടം സ്വന്തമാക്കി്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ 82 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ യുവനിര ബാറ്റിങ് തിരഞ്ഞെടുത്തു. സ്പിന്നര്‍മാരുടെ കരുത്തിലാണ് ഇന്ത്യന്‍ യുവനിര ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്. ഗോങ്കടി തൃഷ നാല് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
ആയുഷി ശുക്ല നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ ഒമ്പത് റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു.
"
https://www.facebook.com/Malayalivartha