ദേശീയ ഗെയിംസില്‍ മെഡല്‍ നേട്ടം തുടര്‍ന്ന് കേരളം
ദേശീയ ഗെയിംസില്‍ മെഡല്‍ നേട്ടം തുടര്‍ന്ന് കേരളം. തിങ്കളാഴ്ച പുരുഷന്മാരുടെ 200 മീറ്റര്‍ വ്യക്തിഗത മഡ്‌ലേയില്‍ സജന്‍ പ്രകാശും 15 കിലോ മീറ്റര്‍ സ്‌ക്രാച്ച് സൈക്ലിങില്‍ അദ്വൈത് ശങ്കറും വെള്ളി മെഡലുകള്‍ നേടി.
വനിത വാട്ടര്‍പോളോയിലും 3ഃ3 പുരുഷ, വനിത ബാസ്‌കറ്റ്ബാളിലും ഫൈനലിലെത്തിയ കേരള ടീമുകള്‍ മെഡല്‍ ഉറപ്പാക്കി. ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി 11ാം സ്ഥാനത്താണിപ്പോള്‍.
22 സ്വര്‍ണവും 10 വീതം വെള്ളിയും വെങ്കലവും നേടി കര്‍ണാടക ഒന്നാംസ്ഥാനത്ത് തുടരുന്നു.പരുക്കേറ്റ് പുറത്തായിരുന്ന അദ്വൈതിന് ട്രാക്കിലേക്കുള്ള തിരിച്ചുവരവ് 15 കിലോ മിറ്റര്‍ സ്‌ക്രാച്ച് സൈക്ലിങ്ങില്‍ വെള്ളി നേട്ടത്തോടെ ആഘോഷിക്കാനായി.
സര്‍വീസസിന്റെ സഹില്‍ കുമാറിനാണ് സ്വര്‍ണം. കേരളത്തിന്റെ എ. അനന്ദന്‍ നാലാമതായി. അനന്ദന്റെ തൊട്ടുമുന്നിലുള്ള മത്സരാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണ് തിരിച്ചടിയായത്.
ദേശീയ ഗെയിംസിലെ മെഡല്‍ കുടുംബത്തിനും പരിശീലകര്‍ക്കും പിന്തുണച്ചവര്‍ക്കുമായി സമര്‍പ്പിക്കുന്നവെന്ന് അദ്വൈത് പറഞ്ഞു. തിരുവനന്തപുരം ലോ കോളജ് വിദ്യാഥിയാണ്. തിരുവനന്തപുരം വടക്കേകുന്നത്ത് വിട് ചന്തവിള ശങ്കരന്റെയും ശ്രീകലകുമാരിയുടെയും മകനാണ് അദ്വൈത്.
ഇത്തവണ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും അക്കൗണ്ടിലുള്ള സജന്‍ പ്രകാശ് വെള്ളി മെഡലും കഴുത്തിലണിഞ്ഞു. കര്‍ണാടകയുടെ സോഹന്‍ ഗാംഗുലിക്ക് (2.06.61) തൊട്ടുപിന്നില്‍ രണ്ട് മിനിറ്റ് 08.17 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
"
https://www.facebook.com/Malayalivartha