ദേശീയ ഗെയിംസില്‍ ബാസ്‌ക്കറ്റ് ബോളില്‍ പുരുഷ-വനിതാവിഭാഗത്തില്‍ കേരളത്തിന് വെള്ളി
ദേശീയ ഗെയിംസില്‍ ബാസ്‌ക്കറ്റ് ബോളില്‍ പുരുഷ-വനിതാവിഭാഗത്തില്‍ കേരളത്തിന് വെള്ളി. 3ഃ3 വനിതാ ബാസ്‌ക്കറ്റ് ബോള്‍ ഫൈനലില്‍ തെലങ്കാനയാണ് കേരളത്തെ പരാജയപ്പെടുത്തിയത്.
പുരുഷവിഭാഗം ഫൈനലില്‍ മധ്യപ്രദേശായിരുന്നു എതിരാളി. മുഴുവന്‍ സമയവും 20-20 സ്‌കോറോടു കൂടി സമ നിലയിലായെങ്കിലും സഡണ്‍ ഡത്തില്‍ മധ്യപ്രദേശ് ജയിക്കുകയായിരുന്നു.
ഇതോടെ കേരളത്തിന്റെ മെഡല്‍ നേട്ടം 17 ആയി. ആറു സ്വര്‍ണവും ഏഴ് വെള്ളിയും നാലു വെങ്കലവുമായി 11-ാം സ്ഥാനത്താണ് കേരളം. നീന്തലില്‍ 100 മീറ്റര്‍ ബ്രെസ്റ്റ്സ്‌ട്രോക്കില്‍ കേരളത്തിന്റെ ഹര്‍ഷിത ജയറാം ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.
https://www.facebook.com/Malayalivartha