ദേശീയ ഗെയിംസ് തൈക്വാന്‍ഡോ മത്സരം.... വനിതകളുടെ വ്യക്തിഗത പൂംസെ ഇനത്തില്‍ വെങ്കലം നേടി ലയ ഫാത്തിമ
ദേശീയ ഗെയിംസ് തൈക്വാന്‍ഡോ മത്സരം.... വനിതകളുടെ വ്യക്തിഗത പൂംസെ ഇനത്തില്‍ ലയ ഫാത്തിമ വെങ്കലം നേടി. 8.033 പോയന്റാണ് നേട്ടം. കഴിഞ്ഞ ദേശീയ ഗെയിംസില്‍ ലയ ഫാത്തിമ വെള്ളി നേടിയിട്ടുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിനിയാണ്. വള്ളിക്കുന്ന് പന്തീരങ്കാവ് സൗമ്യം വീട്ടില്‍ അബൂസാദിക്കിന്റെയും രസ്നയുടെയും മകളാണ്.
സഹോദരി സഹബ തൈക്വാന്‍ഡോ പൂംസെ ഗ്രൂപ്പ് ഇനത്തില്‍ മത്സരിക്കുന്നുണ്ട്. ഇതോടെ കേരളം ആകെ ഒമ്പത് വീതം സ്വര്‍ണവും വെള്ളിയും ആറ് വെങ്കലവുമായാണ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു.
അതേസമയം കയാക്കിങ് ക്രോസില്‍ കേരളത്തിന്റെ ആദം മാത്യൂ സിബിക്ക് നാലാം സ്ഥാനം. ഗ്രൂപ്പ് മത്സരത്തില്‍ ഒന്നാമത് എത്തി ഫൈനലിലേക്ക് യോഗ്യത നേടിയ ആദം മത്സരം അവസാനിച്ചപ്പോള്‍ മൂന്നാമത് ആയി ഫിനിഷ് ചെയ്തെങ്കിലും മത്സരശേഷം സര്‍വിസസ് താരം പ്രോട്ടെസ്റ്റ് നല്‍കി. വിധി സര്‍വിസസിന് അനുകൂലമായതിനാല്‍ മൂന്നാം സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha